പ്രധാനമന്ത്രിപദം ഇനി വേണ്ട

ന്യൂഡല്‍ഹി| WEBDUNIA|
PTI
പ്രധാനമന്ത്രിപദത്തില്‍ മൂന്നാം ഊഴം വേണ്ടെന്ന് മന്‍മോഹന്‍സിംഗ്. മന്‍മോഹന്‍ സിംഗ് സോണിയ ഗാന്ധിയെ അറിയിച്ചതായി എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ജനുവരി 17ന് പ്രഖ്യാപിക്കാനിരിക്കെയാണ് മന്‍മോഹന്‍ സിംഗ് നിലപാട് വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പിന് ശേഷം തനിക്ക് ഇടവേള വേണമെന്നും ശേഷം പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്നും മന്‍മോഹന്‍ സിംഗ് സോണിയയെ അറിയിച്ചതായി അദ്ദേഹവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചാണ് എക്കമോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം ഇക്കാര്യത്തില്‍ സ്ഥിരീകരണം ആരാഞ്ഞ് പ്രധാനമന്ത്രിയുടെ ഓഫീസിനും സോണിയയ്ക്കും അയച്ച ഇമെയിലിന് മറുപടി ലഭിച്ചില്ലെന്നും എകണോമിക് ടൈംസിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജനുവരി അഞ്ചിന് പ്രധാനമന്ത്രി വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. അന്നേ ദിവസം അദ്ദേഹം തന്റെ യഥാര്‍ത്ഥ നിലപാട് വ്യക്തമാക്കുമെന്നാണ് കരുതുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :