“ഒരു ഇന്ത്യ, ഒരു നേതാവ്” മോഡിക്ക് പിന്തുണയുമായി യുവാക്കളുടെ ബൈക്ക് റാലി

മംഗലാപുരം| WEBDUNIA|
PRO
ഒരു ഒരു നേതാവ് എന്ന മുദ്രാവാക്യവുമായി സ്വാതന്ത്ര്യ ദിനത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് പിന്തുണ പ്രഖ്യാപിച്ച് ഒരു കൂട്ടം യുവാക്കള്‍ ബൈക്ക് റാലി നടത്തി. മോഡി പ്രധാനമന്ത്രിയാകുന്നതിന് പിന്തുണയുമായി മംഗാലാപുരം നഗരത്തിലൂടെയാണ് ഒരുകൂട്ടം യുവാക്കള്‍ ബൈക്ക് റാലി നടത്തിയത്.

600 പേരാണ് സ്വാതന്ത്ര്യ ദിനത്തില്‍ നടന്ന റാലിയില്‍ പങ്കെടുത്തത്. റാലിയില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുമുള്ള യുവാക്കള്‍ പങ്കെടുത്തതായി റാലിയുടെ കണ്‍വീനര്‍ നരേഷ് ഷിനോയ് പറഞ്ഞു. രാജ്യത്തെ മികച്ച നേതാവാണ് നരേന്ദ്ര മോഡി. രാഷ്ട്രീയപരമായ ഒരു ലക്ഷ്യവും ഇതിനുണ്ടായിരുന്നില്ല. രാജ്യത്തിന് നല്ലൊരു നേതൃത്വം ലഭിക്കാനുള്ള യുവാക്കളുടെ താത്പര്യമാണ് ഈ ബൈക്ക് റാലിയില്‍ പ്രതിഫലിച്ചതെന്ന് നരേഷ് പറഞ്ഞു.

കാവി നിറത്തിലുള്ള ടീഷര്‍ട്ടുകള്‍ ധരിച്ച് മോഡിയുടെ മുഖംമൂടി അണിഞ്ഞാണ് യുവാക്കള്‍ ബൈക്ക് റാലിയില്‍ അണിനിരന്നത്. രാജ്യത്തെ ജനങ്ങളെ നയിക്കുവാനും വികസനത്തിലേക്ക് കൊണ്ടുവരാനും മോഡിക്ക് കഴിയുമെന്നാണ് പങ്കെടുത്ത യുവാക്കള്‍ അഭിപ്രായപ്പെട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :