ന്യൂഡല്‍ഹി|
Joys Joy|
Last Updated:
വെള്ളി, 6 ഫെബ്രുവരി 2015 (16:03 IST)
പ്രശസ്ത മറാത്തി സാഹിത്യകാരന്‍ ബാലചന്ദ്ര നെമ്ഡെയ്ക്ക് ജ്ഞാനപീഠ പുരസ്കാരം. നെമ്ഡെയുടെ ‘ഹിന്ദു’ എന്ന നോവലിനാണ് പുരസ്കാരം. 2011ല്‍ പത്‌മശ്രീ നല്കി രാജ്യം നെമ്ഡെയെ ആദരിച്ചിരുന്നു.
ഹിന്ദു, കോസല, ബിതാര്‍ ,ഹൂള്‍ , ജരീല, ചൂല്‍ എന്നിവയാണ് നെമ്ഡെയുടെ മറ്റു നോവലുകള്‍ . മെലഡി, ദേഖണി എന്ന പേരില്‍ രണ്ടു കവിതാപുസ്തകങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. നിരവധി സാഹിത്യനിരൂപണങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.
1938ലാണ് മഹാരാഷ്‌ട്രയിലെ കന്ദേഷിലെ സംഘ്‌വിയിലാണ് നെമ്ഡെ ജനിച്ചത്. പുനെയിലെ ഫെര്‍ഗുസന്‍ കോളജില്‍ നിന്ന് ബിരുദം കരസ്ഥമാക്കിയ നെമ്ഡെ പുനെയിലെ ഡെക്കാന്‍ കോളജില്‍ നിന്ന് ഭാഷാശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം കരസ്ഥമാക്കി. പിന്നീട്, മുംബൈ സര്‍വ്വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദാനന്തരബിരുദം നേടി. പിന്നീട് ഡോക്‌ടറേറ്റ് നേടിയതിനു ശേഷം വിവിധ കോളജുകളില്‍ അധ്യാപകനായി സേവനമനുഷ്‌ഠിച്ചു. 1990ല്‍ സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്.