‘വിശ്വരൂപം‘ വിവാദം: കരുണാനിധിക്കെതിരെ ജയലളിതയുടെ കേസ്

ചെന്നൈ| WEBDUNIA| Last Modified വെള്ളി, 8 ഫെബ്രുവരി 2013 (17:58 IST)
PTI
PTI
ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ അപകീര്‍ത്തിക്കേസ്. കമലഹാസന്‍ ചിത്രം വിശ്വരൂപത്തിന്റെ വിലക്കുമായി ബന്ധപ്പെട്ട് കരുണാനിധി നടത്തിയ അഭിപ്രായപ്രകടനങ്ങളാണ് കേസിനാധാരം.

കമലഹാസനെതിരെ എംജിആറിന് കത്തെഴുതിയിട്ടുണ്ട് എന്നാ‍യിരുന്നു കരുണാനിധിയുടെ വാദം. മുഖ്യമന്ത്രിയായിരുന്ന എംജിആറിന് പബ്ലിസിറ്റി ലഭിക്കാന്‍ കമലഹാസന്‍ ശ്രമിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കത്ത് എന്നും വിശ്വരൂപത്തിന്റെ വിലക്ക് ജയലളിതയ്ക്ക് കമലഹാസനോടുള്ള വിരോധം കൊണ്ടാണെന്ന് ഡിഎംകെ തലവന്‍ പറഞ്ഞിരുന്നു.

കരുണാനിധിയുടേത് അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ആണെന്ന് ജയലളിത ആരോപിക്കുന്നു. എന്നാല്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് തെളിവുണ്ട് എന്നാണ് കരുണാനിധി വാദിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :