‘മന്‍മോഹന്‍ സിംഗിനെ പ്രധാനമന്ത്രിയാക്കിയത് കോണ്‍ഗ്രസിന് പറ്റിയ വലിയ തെറ്റ്’

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
2009 ല്‍ മന്‍മോഹന്‍ സിംഗിനെ പ്രധാനമന്ത്രിയാക്കിയത് കോണ്‍ഗ്രസിന് പറ്റിയ വലിയ തെറ്റാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെയാണ് കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ മറനീക്കി പുറത്തുവന്നത്.

ഒന്നാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ തന്നെ മന്‍മോഹന്‍ സിംഗിനെ പ്രധാനമന്ത്രിയാക്കാനുള്ള തീരുമാനത്തെ താന്‍ എതിര്‍ത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അന്ന് ആരും തന്റെ വാക്കിന് ചെവികൊടുത്തില്ല. പ്രധാനമന്ത്രിയാകാനുള്ള മന്‍മോഹന്‍ സിംഗിന്റെ യോഗ്യതയില്‍ താന്‍ മുമ്പും സംശയം പ്രകടിപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ തോറ്റത് നന്നായി. പാര്‍ട്ടിയെ പുനരുജ്ജീവിപ്പിച്ച് 21 ാം നൂറ്റാണ്ടിന്റെ ആവശ്യകത മനസ്സിലാകുന്ന തരത്തിലേക്ക് പാര്‍ട്ടിയെ മാറ്റിയെടുക്കാന്‍ ഇതൊരു അവസരമായി വിനിയോഗിക്കണം. രാജീവ് ഗാന്ധി കൊണ്ടുവന്ന വഴിത്തിരിവില്‍ നിന്ന് തന്നെ തുടങ്ങണമെന്നും അയ്യര്‍ പറഞ്ഞു.

പാര്‍ട്ടി അടിയന്തരമായി പുനസംഘടിപ്പിക്കണമെന്നും അയ്യര്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിരുന്നുകൊണ്ട് പാര്‍ട്ടി ശക്തിപ്പെടുത്തണം. എന്നാല്‍ പാര്‍ട്ടി നേതൃത്വത്തില്‍ ഉടന്‍ മാറ്റം വരുത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ് അവഗണിച്ചാല്‍ പാര്‍ട്ടി ഗുരുതരമായ പ്രതിസന്ധിയിലേക്ക് പോകുമെന്നും അദ്ദേഹം നേതൃത്വത്തെ ഓര്‍മ്മിപ്പിച്ചു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :