ബിജെപി ഭാരതീയതയുടെ സത്ത നശിപ്പിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. കോണ്‍ഗ്രസ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വീഡിയോയിലൂടെയാണ് സോണിയ ഇക്കാര്യം വ്യക്തമാക്കിയത്.
ബിജെപി ഭാരതീയതയുടെയും ഹിന്ദുസ്ഥാനിന്െറയും സത്ത നശിപ്പിക്കുമെന്നാണ് സോണിയാഗാന്ധി അഭിപ്രായപ്പെട്ടത്. സ്നേഹം, ആദരവ്, ഐക്യം, സാഹോദര്യം, അഹിംസ എന്നിവയടങ്ങിയതാണ് ഭാരതീയ സംസ്കാരമെന്നും സോണിയ വീഡിയോയില്‍ പറയുന്നു.
വ്യത്യസ്തങ്ങളായ മതവും ജാതിയും സമുദായവും ഭാഷകളുമാണ് ഇന്ത്യയെ ശക്തമായ ഒരു രാഷ്ട്രമാക്കുന്നത്. ഇതെല്ലാം ചേര്‍ന്നതാണ് ഭാരതീയതയെന്നും സോണിയ പറഞ്ഞു. എന്നാല്‍ ബിജെപിയുടെ പ്രത്യയശാസ്ത്രം ഏകാധിപത്യവും മനുഷ്യരെ തമ്മില്‍ ഭിന്നിപ്പിക്കലുമാണെന്നും അതിനാല്‍ തന്നെ ബിജെപി ഭാരതീയതയെ നശിപ്പിക്കുമെന്നും സോണിയ ആരോപിച്ചു.