‘നിരപരാധികളായ മുസ്ലിം യുവാക്കളെ അന്യായമായി കസ്റ്റഡിയിലെടുക്കരുത്’

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നിരപരാധികളായ മുസ്ലിം യുവാക്കളെ അന്യായമായി കസ്റ്റഡിയിലെടുക്കരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് അഭ്യര്‍ഥിച്ചു. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു.

നിരപരാധികളായ ആരേയും അന്യായമായി പീഡിപ്പിക്കരുതെന്ന ഉദ്ദേശ്യത്തോടെയാണ് നിര്‍ദേശമെന്നും ഷിന്‍ഡെ വ്യക്തമാക്കി. നിയമപാലകര്‍ അന്യായമായി നിഷ്‌കളങ്കരായ മുസ്‌ലീം യുവാക്കളെ കസ്റ്റഡിയിലെടുക്കുന്നതായി വിവിധ സംഘടനകള്‍ പരാതി നല്‍കിയിട്ടുണ്‌ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശമെന്നും കത്തില്‍ ഷിന്‍ഡെ പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിരപരാധികളായ മുസ്ലിംങ്ങള്‍ അറസ്റ്റിലാവുന്നുണ്ടെന്ന് കാട്ടി ന്യൂനപക്ഷ വകുപ്പ് മന്ത്രി കെ റഹ്മാന്‍ ഖാന്‍ ഷിന്‍ഡെയ്ക്ക് കത്തെഴുതിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :