‘കായിക മേഖലയില്‍ നിന്ന് രാഷ്ട്രീയക്കാരെ ഒഴിവാക്കി നിര്‍ത്തണം’
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
കായിക മേഖലയില്‍ നിന്ന് രാഷ്ട്രീയക്കാരെ ഒഴിവാക്കി നിര്‍ത്തണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കായിക പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട സംഘടനകളില്‍ ആ മേഖലയില്‍ നിന്നുള്ള ആളുകള്‍ തന്നെ വേണം തലപ്പത്ത് എത്താന്‍. അവിടെ രാഷ്ട്രീയക്കാരാവരുത് ഭരണം നടത്തേണ്ടതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
നാഷ്ണല്‍ യൂത്ത് പോളിസി 2014 ആന്‍ഡ് രാജീവ് ഗാന്ധി ഖേല്‍ അഭിയാന് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍. അതേപോലെ തന്നെ ഇന്ത്യയിലെ രാഷ്ട്രീയത്തെ മാറ്റുന്നതിന് ആഗ്രഹമുണ്ടെങ്കില്‍ കൂടുതല്‍ യുവാക്കള്‍ക്കും സാധാരണക്കാര്‍ക്കും അധികാരം നല്‍കണം. അപ്പോള്‍ രാഷ്ട്രീയത്തിന് മാറ്റമുണ്ടാകുമെന്നും രാഹുല്‍ പറഞ്ഞു.
കായിക മന്ത്രി ജിതേന്ദര്‍ സിംഗ്, മേരി കോം, വിജേന്ദര്‍ സിംഗ്, പി ഗോപീചന്ദ്, അശ്വിനി നാച്ചപ്പ, രൊഞ്ചന് സൊദി, കര്‍ണം മല്ലേശ്വരി തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.