‘ആള്‍ ദൈവം’ ബലാത്സംഗം ചെയ്ത പെണ്‍കുട്ടി കോടതി വളപ്പില്‍ വെടിയേറ്റുമരിച്ചു

മഥുര| WEBDUNIA|
PRO
PRO
ഉത്തര്‍പ്രദേശിലെ ജില്ലയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ അക്രമികള്‍ വെടിവെച്ചു കൊന്നു. കോടതി വളപ്പില്‍ വച്ചാണ് പെണ്‍കുട്ടിയ്ക്ക് നേരെ അക്രമികള്‍ വെടിയുതിര്‍ത്തത്. പെണ്‍കുട്ടിയുടെ അമ്മയ്ക്ക് വെടിവയ്പ്പില്‍ ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.

മൂന്ന് വര്‍ഷം മുമ്പ് സ്ഥലത്തെ ഒരു ‘ആള്‍ ദൈവം’ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിചാരണ നടക്കുകയാണ്. ഗോവിന്ദാനന്ദ തീര്‍ഥ് എന്ന ‘ആള്‍ ദൈവ‘ത്തിനെതിരെ മൊഴി നല്‍കാന്‍ കോടതിയില്‍ എത്തിയതായിരുന്നു പെണ്‍കുട്ടി. അപ്പോഴായിരുന്നു വെടിവയ്പ്പ്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് പിടികൂടി. എന്നാല്‍ ഇവര്‍​ ഗോവിന്ദാനന്ദയുടെ ആളുകള്‍ ആണോ എന്ന് വ്യക്തമല്ല. ബലാത്സംഗം നടന്ന് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും ഗോവിന്ദാനന്ദയെ പൊലീസ് അറസ്റ്റ് ചെയ്യാന്‍ കൂട്ടാക്കാത്തത് വിവാദമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :