ഷിംല|
WEBDUNIA|
Last Modified വെള്ളി, 27 സെപ്റ്റംബര്‍ 2013 (15:42 IST)
PRO
ഹിമാചല്‍ പ്രദേശില്‍ നിയന്ത്രണം വിട്ട ബസ് 600 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് 19 പേര് മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
ഇരുപത് പേരാണ് ബസില്‍ ഉണ്ടായിരുന്നത്. 18 പേരും സംഭവസ്ഥലത്ത് തന്നെയാണ് മരിച്ചത്. ഉഛാ തക്കറില്‍ നിന്ന് രേണുകയിലേക്ക് പോകുകയായിരുന്ന ബസാണ് വെള്ളിയാഴ്ച രാവിലെ അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ബസ് പൂര്‍ണമായി തകര്‍ന്നു. പലരും ബസിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന നിലയിലായിരുന്നു.
പ്രദേശത്ത് പൊലീസും ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. കൂടുതല്‍ പേര് അപകടം ഉണ്ടായ ഉടന്‍ തന്നെ മരിക്കുകയായിരുന്നു.