സ്വവര്‍ഗരതി: തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാണെന്ന സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി. അറ്റോര്‍ണി ജനറല്‍ ഗുലാം ഇ വഗന്‍വതിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിക്കുന്നത്.

അതേസമയം ഹര്‍ജിയില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സുപ്രീംകോടതിയിലെ വിശാലമായ അഞ്ചംഗ ബെഞ്ച് വാദം കേള്‍ക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം.

2009ല്‍ ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിയാണ് സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാണെന്ന് സുപ്രീംകോടതി വിധിച്ചത്. എന്നാല്‍ ഡല്‍ഹി ഹൈക്കോടതി വിധിയാണ് ഉചിതമെന്നും സര്‍ക്കാര്‍ അഭിപ്രായപ്പെട്ടിരുന്നു.

സുപ്രീംകോടതി വിധിയ്ക്കെതിരെ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. സ്വര്‍ഗരതി നിയമവിരുദ്ധവും ക്രിമിനല്‍ കുറ്റമാണെന്നുമുള്ള സുപ്രീംകോടതി വിധി കഴിഞ്ഞ ആഴ്ചയാണ് വന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :