സ്ത്രീപീഡന വിരുദ്ധ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം
ന്യൂദല്‍ഹി: |
WEBDUNIA|
PRO
PRO
സ്ത്രീപീഡനകേസുകളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്തുന്ന സ്ത്രീ വിരുദ്ധപീഡന വിരുദ്ധ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ഇക്കഴിഞ്ഞ പാര്ലമെന്്റിന്റെഇരുസഭകളും പാസാക്കിയ ബില്ലില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഒപ്പുവെച്ചു. സ്ത്രീകള്‍ക്കു നേരെയുള്ള ആസിഡ് ആക്രമണം, ശാരീരിക ഉപദ്രവം, അശ്ളീല സംഭാഷണം, സ്ത്രീകളെ തുറിച്ചുനോക്കുക, പിന്നാലെ നടക്കുക, സ്ത്രീകളുടെ ഫോണ്‍ വിളി, ഇ-മെയില്‍ തുടങ്ങിയവ നിരീക്ഷിക്കുക എന്നിവ കടുത്ത കുറ്റമാക്കി. പൂവാലശല്യം ജാമ്യമില്ലാ കുറ്റമായി വ്യവസ്ഥ ചെയ്യന്നുമുണ്ട്. പൂവാലന്മാര്ക്ക് ഒരു വര്‍ഷം മുതല്‍ അഞ്ചുവര്‍ഷം വരെ തടവ് ലഭിക്കും. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തിനുള്ള പ്രായപരിധി സര്‍വകക്ഷിയോഗത്തിലെ തീരുമാനപ്രകാരം 18 ്വയസാക്കി.
ആസിഡ് ആക്രമണ കേസിലെ പ്രതികള്‍ക്ക് 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവ് ലഭിക്കും. ആസിഡ് ആക്രമണ ശ്രമത്തിന് അഞ്ചു മുതല്‍ ഏഴുവര്‍ഷം വരെ തടവാണ് ശിക്ഷ. അടിയന്തര ചികിത്സ നല്കുന്നതില് വീഴ്ച വരുത്തുന്ന സര്‍ക്കാര്‍/സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്ക് ഒരു വര്‍ഷം തടവ് ലഭിക്കും.
ലൈംഗിക താല്പര്യത്തോടെയുള്ള സ്പര്‍ശനം, ലൈംഗിക ആഗ്രഹം പ്രകടിപ്പിക്കല്‍, അശ്ളീല ചിത്രങ്ങള്‍ കാണിക്കല്‍ എന്നിവക്ക് മൂന്നു വര്‍ഷം കഠിനതടവാണ് നിയമം നിര്‍ദേശിക്കുന്നത്. അശ്ളീലചുവയുള്ള സംസാരത്തിന് ഒരു വര്‍ഷമാണ് തടവ്.
മാനഭംഗക്കേസില്‍ ഒരിക്കല്‍ ശിക്ഷിക്കപ്പെട്ടയാള്‍ വീണ്ടും അതേ കുറ്റം ആവര്‍ത്തിച്ചാല്‍ വധശിക്ഷയോ മരണം വരെ കഠിന തടവോ നല്‍കും. മാനഭംഗക്കേസില്‍ ചുരുങ്ങിയ ശിക്ഷ ഏഴുവര്‍ഷം കഠിന തടവാണ്. ഇര കൊല്ലപ്പെടുകയോ, ജീവച്ഛവമാവുകയോ ചെയ്താല്‍ പ്രതിക്ക് ചുരുങ്ങിയ ശിക്ഷ 20 കൊല്ലമായിരിക്കും. ജീവിതാന്ത്യം വരെ കഠിനതടവാണ് ഇത്തരം കേസുകളില്‍ ഉള്‍പ്പെടുന്നവര്‍ക്കുള്ള കൂടിയ ശിക്ഷ. കൂട്ടമാനഭംഗ കേസുകളില്‍ പ്രതികള്‍ എല്ലാവര്ക്കും ചുരുങ്ങിയത് 20 കൊല്ലം അല്ലങ്കെില്‍ മരണം വരെ തടവ് ലഭിക്കും.
ലൈംഗിക വ്യാപാരവുമായി ബന്ധപ്പെട്ട ഇടനിലക്കാര്‍ക്കുള്ള ശിക്ഷയും കടുത്തതാക്കിയിട്ടുണ്ട്. ഇത്തരം ആവശ്യങ്ങള്‍ക്ക് സ്ത്രീകളെ കടത്തിക്കൊണ്ടുപോയി ചൂഷണം ചെയ്യന്നവര്‍ക്കും അതിന് കൂട്ടുനില്‍ക്കുന്നവര്‍ക്കും അഞ്ചു മുതല്‍ എഴുവര്‍ഷം വരെ തടവ് ലഭിക്കും. കുട്ടികളെ കടത്തിക്കൊണ്ടുപോയാല്‍ പ്രതിക്ക് ജീവപര്യന്തം തടവാണ് ശിക്ഷ. ഇത്തരം കേസുകളില്‍ പൊലീസുകാര്‍ ഉള്‍പ്പെട്ടാല്‍ അവര്‍ക്ക് മരണം വരെ കഠിന തടവ് നല്‍കാനും നിര്‍ദേശമുണ്ട്.
ദല്‍ഹി കൂട്ടമാനഭംഗത്തെ തുടര്‍ന്ന് കൊണ്ടുവന്ന സ്ത്രീ സുരക്ഷാ ഓര്‍ഡിനന്‍സിനു പകരമായാണ് പുതിയ ബില്‍ കൊണ്ടുവന്നത്.