സ്ത്രീകള്‍ക്കെതിരായ അതിക്രമം: യുപിഎക്കെതിരെ വൃന്ദാ കാരാട്ട്

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള നിയമം ശക്തിപ്പെടുത്താന്‍ യു പി എ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് സി പി എം പോളിറ്റ്‌ ബ്യൂറോ അംഗം വൃന്ദാ കാരാട്ട്‌. കഴിഞ്ഞ എട്ടു വര്‍ഷമായി അധികാരത്തിലിരുന്നിട്ടും യുപിഎയ്ക്ക്‌ ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനായില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

ഗുവാഹത്തിയില്‍ നടന്നതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354 വകുപ്പ്‌ ഭേദഗതി ചെയ്യണമെന്നും വൃന്ദാ കാരാട്ട്‌ ആവശ്യപ്പെട്ടു.

ഒരു ചാനല്‍ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു വൃന്ദാ കാരാട്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :