വി എസ് വര്‍ഗവഞ്ചകനല്ല: കാരാട്ട്

WEBDUNIA|
തിരുവനന്തപുരം: മുതിര്‍ന്ന നേതാവായ വി എസ് അച്യുതാനന്ദന്‍ വര്‍ഗവഞ്ചകനല്ലെന്ന് സി പി എം ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. കേരളത്തിലെ ജനങ്ങള്‍ സ്നേഹിക്കുന്ന നേതാവാണ് വി എസ് എന്നും കാരാട്ട് പറഞ്ഞു.

സി പി എം സംസ്ഥാന സമ്മേളനത്തില്‍ നടത്തിയ മറുപടി പ്രസംഗത്തിലാണ് കാരാട്ട് വി എസിനെ തുണച്ച് രംഗത്തെത്തിയത്.

പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വി എസ് അച്യുതാനന്ദനെ വിമര്‍ശിക്കുന്ന ഭാഗം പോളിറ്റ് ബ്യൂറോ മരവിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ രണ്ടാം അധ്യായമാണ് മരവിപ്പിച്ചത്. വി എസിന്‍റെ പരാതിയെ തുടര്‍ന്നാണ് പി ബിയുടെ ഈ നടപടി.

വി എസിനെതിരായ ഭാഗം ഇപ്പോള്‍ അംഗീകരിക്കേണ്ടെന്ന് പി ബി തീരുമാനിക്കുകയായിരുന്നു. സീതാറാം യെച്ചൂരിയും വൃന്ദാ കാരാട്ടും വി എസിന് അനുകൂലമായ നിലപാടെടുക്കുകയായിരുന്നു.
മരവിപ്പിച്ച ഭാഗം പി ബി പിന്നീട് ചര്‍ച്ച ചെയ്യും. പാര്‍ട്ടി കോണ്‍ഗ്രസിന് മുമ്പ് പി ബിയും കേന്ദ്രകമ്മറ്റിയും ഇക്കാര്യം ചര്‍ച്ച ചെയ്യും എന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :