സുനന്ദയുടെ മരണം: ശശി തരൂരിനെ വീണ്ടും ചോദ്യം ചെയ്യുന്നു

ന്യൂഡല്‍ഹി| Joys Joy| Last Modified വ്യാഴം, 12 ഫെബ്രുവരി 2015 (13:17 IST)
സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ലോക്‌സഭ എം പിയും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂരിനെ ചോദ്യം ചെയ്യുന്നു. ഇത് രണ്ടാം തവണയാണ് സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് തരൂരിനെ ചോദ്യം ചെയ്യുന്നത്. പതിനൊന്നേകാലോടെയാണ് തരൂരിനെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്.

നേരത്തെ ജനുവരി 18ന് തരൂരിനെ മൂന്നര മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. അതിനു ശേഷം സുനന്ദയും തരൂരുമായി ബന്ധമുള്ളവരെയും ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യലില്‍ തരൂരിന്റെ ഐ പി എല്‍ ഇടപാടുമായി ബന്ധപ്പെട്ട് ചില നിര്‍ണായക തെളിവുകള്‍ ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ളതാണ് ഇപ്പോഴത്തെ ചോദ്യം ചെയ്യല്‍.

തരൂരിന്റെ സഹായികളായ നാരയണ്‍, ബജ്‌രംഗി എന്നിവരെയും തരൂരിനൊപ്പം ചോദ്യം ചെയ്യുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :