സി പി ജോഷി രാജിവച്ചു

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി സി പി ജോഷി രാജിവച്ചു. രാജസ്ഥാനിലെ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് സി പി ജോഷി രാജിവച്ചത്. പുന:സംഘടന നാളെ വൈകിട്ട് അഞ്ചിനാണ്. ജോഷിക്കു മുന്‍പ് കേന്ദ്രമന്ത്രി അജയ് മാക്കനും രാജിവച്ചിരുന്നു. ഇവരുടെ രാജി രാഷ്ട്രപതി സ്വീകരിച്ചു.

ഉപരിതല ഗതാഗത വകുപ്പിന് പുറമെ റയില്‍വേയുടെ ചുമതലയും ജോഷി വഹിക്കുന്നുണ്ട്. ജയറാം രമേഷ് ഉള്‍പ്പെടെ മറ്റ് ചില മന്ത്രിമാരും രാജി സന്നദ്ധത അറിയിച്ചെന്നാണ് വിവരം‍. ഡിഎംകെ മന്ത്രിമാരുടെയും അശ്വനി കുമാര്‍, പവന്‍ കുമാര്‍ ബന്‍സല്‍ എന്നിവരുടെയും രാജിയ്ക്ക് ശേഷം പുതിയ മന്ത്രിമാര്‍ സഭയിലേക്കെത്തിയിട്ടില്ല. പുതിയതായി ആറ് മന്ത്രിമാര്‍ നാളെ നടക്കുന്ന പുന:സംഘടനയില്‍ മന്ത്രിസഭയിലേക്കെത്തുമെന്നാണ് വിവരം.

സി പി ജോഷിയെ രാജസ്ഥാനിലേക്ക് നിയോഗിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. രാജസ്ഥാനില്‍ അശോക് ഗാലോട്ടിന്റെ പ്രവര്‍ത്തനങ്ങളിലുള്ള അതൃപ്തിയാണ് കോണ്‍ഗ്രസ് ഈ തീരുമാനമെടുത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :