സിസ്റ്റർ നിവേദിതയുടെ 150 ആം പിറന്നാൾ ആഘോഷമാക്കാനൊരുങ്ങി വിശ്വാസികൾ

സിസ്റ്റർ നിവേദിത - പ്രചോദനമീ ജീവിതം

aparna| Last Modified ശനി, 28 ഒക്‌ടോബര്‍ 2017 (14:16 IST)
ഭാരത സ്വാതന്ത്ര്യ സമരത്തിന് തിരി കൊളുത്തിയ ധീര വനിത സിസ്റ്റര്‍ നിവേദിതയുടെ 150ആം പിറന്നാൾ ആഘോഷമാക്കാനൊരുങ്ങി വിശ്വാസികൾ. രാമകൃഷ്ണ മാത് ആൻഡ് മിഷന്റെ നേതൃത്വത്തിൽ നടക്കുന്ന ആഘോഷ പരിപാടികൾക്ക് തുടക്കമായി.

'ഭാരതം എനിക്ക്‌ മാതാവും സര്‍വസ്വവുമാണ്‌. എന്റെ ജീവിതം ഞാന്‍ ഭാരതാംബയ്ക്കായി സമര്‍പ്പിക്കുന്നു. ഇതാണെന്റെ കര്‍മഭൂമി' - മാർഗരറ്റ് നോബിളെന്ന സിസ്റ്റർ നിവേദിതയുടെ വാക്കുകളാണിത്.1867 ഒക്ടോബര്‍ 28ന്‌ അയര്‍ലന്റിലായിരുന്നു മാർഗരറ്റിന്റെ ജന്മം ലോകത്തിലെ ഏതൊരു രാജ്യത്തേക്കാളുപരി സംസ്ക്കാരത്തിനു പ്രാധാന്യം കൊടുക്കുന്ന ഭാരതമാതാവിനായി അവൾ നിവേദിതയായി. സ്വാമി വിവേകാനന്ദന്റെ ഭാഷയില്‍, അവര്‍ “യഥാര്‍ത്ഥ പെണ്‍ സിംഹം” തന്നെയായിരുന്നു.

'സ്ത്രീ കുടുംബത്തിന്റെ വിളക്കാണ്‌. കുടുംബാംഗങ്ങളെ നേര്‍വഴിക്ക്‌ നയിക്കാനുള്ള ദീപമായി മുന്നോട്ടുനീങ്ങാന്‍ ഒരു സ്ത്രീയ്ക്ക്‌ സാധിക്കും. ഒരു പുരുഷന്‌ വിദ്യാഭ്യാസം ലഭിച്ചാല്‍ ഒരു വ്യക്തി രക്ഷപ്പെടും. ഒരു സ്ത്രീയ്ക്ക്‌ വിദ്യാഭ്യാസം ലഭിച്ചാല്‍ ഒരു കുടുംബവും അതുവഴി ഒരു സമാജവും രാഷ്ട്രവും” എന്ന സ്വാമി വിവേകാനന്ദന്റെ വാക്കുകളെ തികച്ചും അന്വര്‍ത്ഥമാക്കുന്ന പ്രവര്‍ത്തനശൈലികളായിരുന്നു നിവേദിത സ്വികരിച്ചിരുന്നത്. 1911 ഒക്ടോബർ 3ന് ഡാർജിലിംങിലായിരുന്നു അന്ത്യം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :