സിഖ് വിരുദ്ധ കലാപം പുനരന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു

1984 ലെ സിഖ് വിരുദ്ധ കലാപം പുനരന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. സിഖ് വിരുദ്ധ കലാപത്തിന്റെ ഭാഗമായി നടന്ന 75 കേസുകളാണ് പുനരന്വേഷിക്കുക.

സിഖ് വിരുദ്ധ കലാപം, പഞ്ചാബ്, ജഗദീഷ് ടൈറ്റ്‌ലര്‍ Sikh Riots, Punjab, Jagatheesh Tettler
rahul balan| Last Modified ഞായര്‍, 12 ജൂണ്‍ 2016 (12:09 IST)
1984 ലെ സിഖ് വിരുദ്ധ കലാപം പുനരന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. സിഖ് വിരുദ്ധ കലാപത്തിന്റെ ഭാഗമായി നടന്ന 75 കേസുകളാണ് പുനരന്വേഷിക്കുക. കലാപവുമായി ബന്ധപ്പെട്ട് ജിവിച്ചിരിക്കുന്നവര്‍ക്ക് എന്തെങ്കിലും തെളിവ് നല്‍കണമെങ്കില്‍ അന്വേഷണ സംഘത്തിനു മുമ്പാകെ നല്‍കാം. ഇതുമായി ബന്ധപ്പെട്ട് ദൃശ്യ മാധ്യമങ്ങളില്‍ പരസ്യം കൊടുക്കാനും തീരുമാനമായിട്ടുണ്ട്.

കലാപവുമായി ബന്ധപ്പെട്ട് 235ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും തെളിവുകളുടെ അഭാവത്തില്‍ മിക്ക കേസുകളും തള്ളുകയായിരുന്നു. ജഗദീഷ് ടൈറ്റ്‌ലര്‍ അടക്കം നിരവധി പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ കേസില്‍ പ്രതികളാണ്. മുന്‍പ് നടന്ന അന്വേഷണത്തില്‍ സി ബി ഐ ജഗദീഷ് ടൈറ്റ്‌ലര്‍ക്ക് ക്ലീന്‍ ചീട്ട് നല്‍കിയിരുന്നു. ഇതോടെ അന്വേഷണം അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്ന സി ബി ഐയുടെ ആവശ്യം തള്ളിയ കോടതി ജഗദീഷ് ടൈറ്റ്‌ലറുടെ പങ്കിനെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 14ന് ആയിരുന്നു സി ബി ഐ ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇത് മൂന്നാം തവണയാണ് സി ബി ഐ ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വധത്തോടെയാണ് 1984ല്‍ സിഖ് വിരുദ്ധ കലാപം ഉണ്ടായത്. മൂവായിരത്തിലേറെ സിക്കുകാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കലാപകാരികള്‍ക്ക് പൊലീസ് സഹായം നല്‍കിയെന്ന് മുന്‍പ് ആരോപണം ഉയര്‍ന്നിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :