പുണെ|
rahul balan|
Last Modified ശനി, 21 മെയ് 2016 (21:04 IST)
ധോണി സീസണിലാദ്യമായി ക്യാപ്റ്റന്‍ ധോണിയായപ്പോള്‍ പുണെ സൂപ്പര്‍ ജെയന്റ്‌സിന് പഞ്ചാബിനെതിരെ ഉജ്ജ്വല വിജയം. തുടര്‍ച്ചയായ തോല്‍വികളില്‍ നിന്നും ആശ്വാസമെന്നോണം ധോണിയും കൂട്ടരും അവസാന മത്സരം ജയിച്ചു കയറി. പൂണെയുടെ സീസണിലെ അവസാന മത്സരമായിരുന്നു ഇത് സ്‌കോര്‍: പഞ്ചാബ്- 172/7 (20 ഓവര്‍), പുണെ- 173/6 (20 ഓവര്‍).
അവസാന ഓവറില്‍ പൂണെയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 23 റണ്‍സ്. ആദ്യ പന്തില്‍ രണ്ട് റണ്‍സ്. അടുത്ത പന്ത് ധോണി സിക്‌സടിച്ചു. മൂന്നാം പന്ത് അടിച്ച് പറത്തിയെങ്കിലും ഹാഷിം അംലയുടെ മികച്ച ഫീല്‍ഡിങ്ങ് കാരണം രണ്ട് റണ്‍സില്‍ ഒതുങ്ങി. നാലാം പന്ത് അതിര്‍ത്തിവര കടന്നു. അവസാനത്തെ രണ്ട് പന്തില്‍ പൂണെയ്ക്ക് ജയിക്കാന്‍ വേണ്ടത് 12 റണ്‍സ്. തുടരെ തുടരെ രണ്ട് പന്തുകള്‍ സിക്സര്‍ പറത്തി ധോണി പൂണെയ്ക്ക് വിജയം സമ്മാനിച്ചു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പഞ്ചാബ് മുരളി വിജയുടെയും (41 പന്തില്‍ 59) ഗുര്‍ക്കീരത് മാന്‍ സിംങിന്റെയും (30 പന്തില്‍ 51) അര്‍ധസെഞ്ച്വറിയുടെ മികവിലാണ് 172 റണ്‍സ് സ്‌കോര്‍ ചെയ്തത്. നാല് വിക്കറ്റ് പിഴുത അശ്വിന്റെ ബൗളിങാണ് വമ്പന്‍ സ്‌കോറിലേയ്ക്ക് നീങ്ങിയിരുന്ന പഞ്ചാബിനെ 172 ല്‍ ഒതുക്കിയത്.
അവസാന മത്സരത്തിനിറങ്ങിയ പൂണെയ്ക്ക് വിജയം അനിവാര്യമായിരുന്നു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടപ്പെട്ടുകൊണ്ടിരുന്ന പൂണെയ്ക്ക് 32 പന്തില്‍ 64 റണ്‍സ് നേടിയ ധോണിയുടെയും അവസാന ഓവറുകളില്‍ വെടിക്കെട്ട് പ്രകടനം നടത്തിയ തിസാര പെരെരെയുടെയും (14 പന്തില്‍ 23) പ്രകടനമാണ് മികച്ച വിജയം സമ്മാനിച്ചത്.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ
ആപ്പ് ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം