സാബിര്‍ അലിയുടെ ബിജെപി അംഗത്വത്തില്‍ ആര്‍‌എസ്‌എസിന് എതിര്‍പ്പ്

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
ജെഡിയു നേതാവായിരുന്ന സാബിര്‍ അലിയെ പാര്‍ട്ടിയിലെടുത്തതില്‍ ആര്‍എസ്എസിന് കടുത്ത എതിര്‍പ്പ്. സാബിര്‍ അലിക്ക് അംഗത്വം കൊടുത്തത് പാര്‍ട്ടിയില്‍ കടുത്ത എതിര്‍പ്പുണ്ടാക്കിയിട്ടുണ്ടെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് ട്വീറ്റ് ചെയ്തു. തീരുമാനത്തില്‍ ജനങ്ങള്‍ക്കും കേഡര്‍മാര്‍ക്കുമുള്ള എതിര്‍പ്പ് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സാബിര്‍ അലിയെ ബിജെപിയിലെടുത്തതിനെതിരേ മുതിര്‍ന്ന നേതാവ് മുഫ്താര്‍ അബ്ബാസ് നഖ്‌വി രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തീവ്രവാദിയായ യാസിന്‍ ഭട്കലിന്റെ സുഹൃത്ത് ബിജെപിയില്‍ ചേര്‍ന്നുവെന്നായിരുന്നു സാബിര്‍ അലിയെ ഉള്‍പ്പെടുത്തിയതിനെക്കുറിച്ചുള്ള നഖ്‌വിയുടെ പ്രതികരണം. അധികം വൈകാതെ ദാവൂദ് ഇബ്രാഹിമിനും പാര്‍ട്ടിയില്‍ അംഗത്വം നല്‍കിയാലും അത്ഭുതപ്പെടാനില്ലെന്നും നഖ്‌വി പറയുന്നു. ജസ്വന്ത് സിംഗ് ലാല്‍മുനി ചൗബെയും ഉയര്‍ത്തിയ കലാപത്തിന് പിന്നാലെയാണ് ബിജെപി നേതൃത്വത്തിനെതിരേ മുതിര്‍ന്ന നേതാവ് മുഫ്താര്‍ അബ്ബാസ് നഖ്‌വിയുടെ കലാപം.

ഇതിനിടെ തനിക്കെതിരായ ആരോപണങ്ങള്‍ തെളിയിച്ചാല്‍ രാഷ്ട്രീയം വിടാന്‍ തയാറാണെന്ന് സാബിര്‍ അലി പറഞ്ഞു. യാസിന്‍ ഭട്കലുമായി ബന്ധമുണ്ടെന്ന് തെളിയിക്കാനും അദ്ദേഹം വെല്ലുവിളിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :