സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പരസ്യം: തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം ചോദിച്ചേക്കും
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പൈതൃകം സംബന്ധിച്ച വിവാദം തുടരവെ, പൊതുഖജനാവിലെ പണം രാഷ്ട്രീയലക്ഷ്യത്തോടെയുള്ള പരസ്യങ്ങള്‍ നല്കാന് വിനിയോഗിച്ചതിന് കേന്ദ്രസര്‍ക്കാറിനോടും ഗുജറാത്ത് സര്‍ക്കാറിനോടും തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം ചോദിച്ചേക്കും.
പട്ടേലിന്റെ 138-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഒക്ടോബര്‍ 31-ന് കേന്ദ്രവും ഗുജറാത്ത് സര്‍ക്കാറും മത്സരിച്ച് പ്രസിദ്ധീകരിച്ച പരസ്യങ്ങള്‍ രാഷ്ട്രീയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന തരത്തിലുള്ളവയാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍. അഹമ്മദാബാദിലെ പട്ടേല്‍ മ്യൂസിയത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായിട്ടാണ് വാരിക്കോരി പരസ്യം നല്‍കിയത്. ആധുനിക ഇന്ത്യയുടെ നിര്‍മിതിക്കു വേണ്ടി നിലകൊണ്ട സര്‍ദാര്‍ പട്ടേല്‍ യഥാര്‍ഥ ദേശീയവാദിയാണെന്ന് കേന്ദ്രം നല്കിയ പരസ്യം പറയുമ്പോള്‍, പട്ടേലിന് കേന്ദ്ര സര്‍ക്കാറില്‍ നിന്ന് അര്‍ഹമായ പരിഗണന ലഭിച്ചില്ല എന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ പരസ്യത്തില്‍ കുറ്റപ്പെടുത്തുന്നത്.
വ്യത്യസ്ത രീതിയില്‍ രണ്ട് സര്‍ക്കാറുകള്‍ നല്കിയ പരസ്യങ്ങള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം ആവശ്യപ്പെടുന്നത്.