സര്‍ക്കാര്‍ ആശുപത്രിയില്‍ കൂട്ടബലാത്സംഗം

റേവാരി| WEBDUNIA| Last Modified ചൊവ്വ, 1 ഏപ്രില്‍ 2014 (13:04 IST)
PRO
സര്‍ക്കാര്‍ ആശുപത്രിയിലെ മുറിക്കുള്ളില്‍ 20കാരിയെ കൂട്ടബലാത്സംഗം ചെയ്തു. മാര്‍ച്ച് 28ന് ഹരിയാനയിലെ റേവാരിയിലെ നംഗല്‍ ഗ്രാമത്തിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ബലാത്സംഗം നടന്നത്.

പ്ലസ്ടു പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റിന്റെ ഫോട്ടോ കോപ്പികള്‍ അറ്റസ്റ്റ് ചെയ്യാന്‍ ഡോക്ടറിനെ കാണാന്‍ എത്തിയതായിരുന്നു പെണ്‍കുട്ടി. എന്നാല്‍ ഡോക്ടര്‍ ലീവിലായിരുന്നു. ഇതേ സമയം പ്രതികളായ ധീരജ് യാദ‌വും സന്ദീപ് യാദവും ആശുപത്രിയില്‍ ഉണ്ടായിരുന്നു.

തിരക്കില്ലാതിരുന്ന ആശുപത്രിയില്‍ പ്രതികള്‍ ആളില്ലാത്ത മുറിയുടെ മുന്നിലൂടെ നടന്നുപോയ പെണ്‍കുട്ടിയുടെ വായ പൊത്തിപ്പിടിച്ച് മുറിക്കുള്ളില്‍ വലിച്ച് കയറ്റി. തുടര്‍ന്ന് ഇരുവരും പെണ്‍കുട്ടിയെ മാറി മാറി പീഡനത്തിന് ഇരയാക്കുകയായിരുന്നു. പീഡനത്തിനു ശേഷം വിവരം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി.

എന്നാല്‍ പെണ്‍കുട്ടി വീട്ടിലെത്തിയ ശേഷം മാതാപിതാക്കള്‍ക്കൊപ്പം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികള്‍ പൊലീസ് പിടിയിലായിട്ടുണ്ട്. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :