ലക്നൌ: കേന്ദ്രമന്ത്രി സച്ചിന് പൈലറ്റിന്റെ അമ്മാവന് വെടിയേറ്റു. അമ്മാവന് അശോക് കസാനയ്ക്ക്( 65) നേരെയാണ് അജ്ഞാതന്‍ വെടിയുതിര്‍ത്തത്. ഉത്തര്‍പ്രദേശിലെ നിസാപുര് ഗ്രാമത്തിലാണ് സംഭവം. കസാന തന്റെ ഫാംഹൌസില്‍ ഉറങ്ങുമ്പോഴായിരുന്നു സംഭവം. ഇദ്ദേഹത്തെ ഗാസിയാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.