ന്യൂഡല്‍ഹി|
Last Modified ഞായര്‍, 17 ഓഗസ്റ്റ് 2014 (14:45 IST)
ക്യത്യനിര്‍വഹണത്തിനിടെ കൊല്ലപ്പെട്ട
സിആര്‍പിഎഫ് ജവാന്മാരുടെ പേരിനൊപ്പം ഷഹീദ് എന്ന് ചേര്‍ക്കാന്‍ സി ആര്‍ പി എഫ് തീരുമാനിച്ചു.തീരുമാനം ഉടനെ തന്നെ നിലവില്‍ വരുമെന്ന് സിആര്‍പി എഫ് അധികൃതര്‍ അറിയിച്ചു. ഷഹീദ് എന്നാല്‍ ഹിന്ദിയില്‍ രക്താസാക്ഷിയെന്നാണ് അര്‍ത്ഥം
ഇത് നിലവില്‍ വരുന്നതോടെ കൊല്ലപ്പെട്ട ജവാന്മാരെ സംബന്ധിച്ചുള്ള എല്ലാ അറിയിപ്പുകളിലും സര്‍ട്ടിഫിക്കറ്റകളിലും മറ്റ് രേഖകളിലും ഇനി മുതല്‍ ഷഹീദ് ചേര്‍ക്കും. ഇത് സംബന്ധിച്ച് വിവരങ്ങള്‍ സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ ദിലീപ് ത്രിവേദിയാണ് പുറത്തുവിട്ടത്.
കൊല്ലപ്പെട്ട ജവാന്മാര്‍ക്ക് അര്‍ഹമായ ആദരം നല്‍കണമെന്ന് സൈന്യത്തിന്റെ വിവിധ തുറകളില്‍ നിന്ന് നേരത്തെ തന്നെ ആവശ്യം ഉയര്‍ന്നിരുന്നു ഈ ആവശ്യം പരിഗണിച്ചാണ് പുതിയ തീരുമാനം. നക്സല്‍ മേഖലയിലും മറ്റും ഏറ്റവും നിര്‍ണ്ണായകമായ സേവനം കാഴ്ചവയ്ക്കുന്ന സിആര്‍പി എഫിന് നിരവധി ജവാന്മാരുടെ ജീവനാണ് ഇതിനോടകം നഷ്ടമായത്.