ശങ്കരരാമന്‍ വധം: വിധി ഇന്ന്‌

ചെന്നൈ| WEBDUNIA| Last Modified ബുധന്‍, 27 നവം‌ബര്‍ 2013 (08:34 IST)
PRO
കാഞ്ചി മഠത്തിലെ സ്വാമിമാരായ ജയേന്ദ്രസരസ്വതിയും വിജയേന്ദ്രയും പ്രതികളായ ശങ്കരരാമന്‍ വധക്കേസില്‍ വിധി ഇന്ന്‌. പോണ്ടിച്ചേരി പ്രിന്‍സിപ്പല്‍ ഡിസ്‌ട്രിക്‌ട്‌ ആന്‍ഡ്‌ സെഷന്‍സ്‌ ജഡ്‌ജി സിഎസ്‌ മുരുകനാണു വിധി പ്രഖ്യാപിക്കുക.

കാഞ്ചിപുരം വരദരാജ പെരുമാര്‍ ക്ഷേത്രം മാനേജര്‍ എ ശങ്കരരാമന്‍ 2004 സെപ്‌റ്റംബര്‍ മൂന്നിനാണു കൊല്ലപ്പെട്ടത്‌. കാഞ്ചീപുരം വരദരാജ പെരുമാള്‍ ക്ഷേത്രത്തിലെ മാനേജരായിരുന്ന ശങ്കരരാമനെ 2004 സെപ്റ്റംബര്‍ മൂന്നിനാണ്‌ ഓഫിസ്‌ മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌.

കാഞ്ചി മഠത്തിലെ സാമ്പത്തിക തിരിമറികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുറത്തറിയാതിരിക്കാനായി മഠാധിപതിമാര്‍ ഗൂഢാലോചന നടത്തി ശങ്കരരാമനെ കൊലപ്പെടുത്തിയെന്നാണു പ്രോസിക്യൂഷന്റെ ആരോപണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :