വേശ്യാവൃത്തിക്ക് വഴങ്ങാത്തതിന് മാറിടം കീറിമുറിച്ചു

ഭീവാണ്ടി| WEBDUNIA|
PTI
PTI
വേശ്യാവൃത്തിക്ക് വിസമ്മതിച്ചതിന് യുവതിയോട് കൊടുംക്രൂരത. മഹാരാഷ്ട്രയിലെ താനെയിലെ ഭീവാണ്ടിയിലാണ് സംഭവം. വേശ്യാലയ നടത്തിപ്പുകാരി യുവതിയുടെ മാറിടം ബേഡ് കൊണ്ട് കീറിമുറിക്കുകയായിരുന്നു. സംഭവത്തില്‍ റൂബി മുന്‍ഷി (34) എന്ന സ്ത്രീ അറസ്റ്റിലായി. ഇവരുടെ രണ്ട് സഹായികളും പിടിയിലായി.

ഗുജറാത്തില്‍ നിന്നുള്ള 23കാരിയാണ് ക്രൂരതയ്ക്ക് ഇരയായത്. ഇവരെ വിവാഹവാഗ്ദാനം നല്‍കി മുംബൈയില്‍ എത്തിച്ചശേഷം 30,000 രൂപയ്‌ക്ക് റൂബിക്ക് വില്‍ക്കുകയുമായിരുന്നു. പക്ഷേ യുവതി വേശ്യാവൃത്തിക്ക് തയ്യാറായില്ല.

ഇരുമ്പുദണ്ഡ് ചൂടാക്കി യുവതിയ്ക്ക് ചാപ്പ കുത്തുകയും ചെയ്തു. മര്‍ദ്ദനത്തെ തുടര്‍ന്ന് ഇവരുടെ പല്ലുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്.

യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതികളെ 25 വരെ റിമാന്‍ഡ് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :