സ്വിറ്റ്‌സര്‍ലന്റില്‍നിന്ന് വിനോദസഞ്ചാരത്തിനായി എത്തിയ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഇരുപത് പേര്‍ പോലീസ് കസ്റ്റഡിയില്‍ .ഇവരെ ചോദ്യം ചെയ്ത് വരികയാണ്. വെള്ളിയാഴ്ച്ച രാത്രി മധ്യപ്രദേശിലെ ദാത്രിയ ജില്ലയിലെ വനപ്രദേശത്താണ് സംഭവം നടന്നത്.
യുവതിക്കൊപ്പമുണ്ടായിരുന്ന ഭര്‍ത്താവിനേയും പ്രതികള്‍ ആക്രമിച്ചു. ഓര്‍ച്ചയില്‍നിന്നും സി്വദയിലേക്ക് സൈക്കിള്‍ സഞ്ചാരം നടത്തുന്നതിനിടെയാണ് രാത്രി സമീപമുള്ള വനപ്രദേശത്ത് വിദേശ ദമ്പതികള്‍ തമ്പടിച്ചത്. 8 പേര്‍ ചേര്‍ന്ന് അവിടെവെച്ച് ആക്രമിച്ച് കീഴ്‌പ്പെടുത്തിയ ശേഷം യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് ഭര്‍ത്താവ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പിന്നീട് ഇവരുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ കവര്‍ന്നാണ് അക്രമികള്‍ രക്ഷപ്പെട്ടത്.
അടുത്തകാലത്തായി മധ്യപ്രദേശില്‍ ഇത് രണ്ടാമത്തെ തവണയാണ് വിദേശ വിനോദസഞ്ചാരികള്‍ മാനഭംഗത്തിനിരയാകുന്നത്. ഉമേറിയ ജില്ലയില്‍ നോര്‍ത്ത് കൊറിയന്‍ വനിതയെ ഹോട്ടല്‍ മാനേജര്‍ പീഡിപ്പിച്ചതാണ് ഇതിന് മുമ്പ് റിപ്പോര്‍ട്ട് ചെയ്ത സംഭവം.