ഇറ്റാനഗര്‍|
WEBDUNIA|
Last Modified വ്യാഴം, 10 ഏപ്രില്‍ 2014 (08:59 IST)
PTI
നാലു വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങളില്‍ നടന്ന പോളിംഗില്‍ മികച്ച പ്രതികരണം. നാഗാലാന്‍ഡിലെ ഏക ലോക്‌സഭാ മണ്ഡലത്തിലേക്ക് ഇന്നലെ നടന്ന വോട്ടെടുപ്പില്‍ 84.64 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തി. ഉയര്‍ന്ന വോട്ടിംഗ് നില. വോട്ടെടുപ്പ് പൊതുവേ സമാധാനപരം.
മണിപ്പൂരില്‍ 70 ശതമാനത്തിലേറെയാണ് പോളിംഗ് നില. രണ്ടു സീറ്റുകളുള്ള മേഘാലയയില്‍ 64 ശതമാനവും അരുണാചല്‍ പ്രദേശില്‍ 71 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തി. മുഖ്യമന്ത്രിയായ നെഫ്യൂ റിയോയുടെ ഭാവി പ്രവചിക്കുന്നതാണ് നാഗാലാന്‍ഡിലെ വോട്ടെടുപ്പ്. നാഗാ പീപ്പിള്‍സ് ഫ്രണ്ട് സ്‌ഥാനാര്‍ഥിയാണ് പാര്‍ട്ടി തലവന്‍ കൂടിയായ നെഫ്യൂ റിയോ.
അതിനിടെ അരുണാചലില്‍ കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥിയായ യംസം മാത്തെയെ ഒരു സംഘം തട്ടിക്കൊണ്ടുപോയി. എന്നാല്‍ സുരക്ഷാ സൈനികര്‍ അദ്ദേഹത്തെ വീണ്ടെടുത്ത് തിരിച്ചെത്തി. ഖോന്‍സ വെസ്‌റ്റിലെ സ്‌ഥാനാര്‍ഥിയാണ് യംസം മാത്തെ.
രണ്ടു ലോക്‌സഭാ മണ്ഡലങ്ങളുള്ള മണിപ്പൂരില്‍ ഇന്നലെ ഔട്ടര്‍ മണിപ്പൂര്‍ മണ്ഡലത്തില്‍ മാത്രമായിരുന്നു തെരഞ്ഞെടുപ്പ്. ഇന്നര്‍ മണിപ്പൂര്‍ സീറ്റില്‍ 17നാണ് തെരഞ്ഞെടുപ്പ്.