പോളിംഗ് കേന്ദ്രങ്ങള്‍ കൂടുതല്‍ പത്തനംതിട്ടയില്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സംസ്ഥാനത്ത് ഏപ്രില്‍ 10 ന് നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഏറ്റവും കൂടുതല്‍ പോളിംഗ് കേന്ദ്രങ്ങളുള്ളത് ലോക്‌സഭാ മണ്ഡലത്തിലാണുള്ളത്. 1205 വോട്ടെടുപ്പ് കേന്ദ്രങ്ങളാണ് ഇവിടെ.

സംസ്ഥാനത്ത് ആകെ 21,424 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. 948 കേന്ദ്രങ്ങളുള്ള പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലാണ് പോളിംഗ് കേന്ദ്രങ്ങള്‍ ഏറ്റവും കുറവ്. മാവേലിക്കര മണ്ഡലമാണ് പോളിംഗ് കേന്ദ്രങ്ങളുടെ എണ്ണത്തില്‍ രണ്ടാംസ്ഥാനത്ത് - 1147 കേന്ദ്രങ്ങള്‍.

ഇടുക്കിയില്‍ 1145, ആലപ്പുഴയില്‍ 1130, കൊല്ലത്ത് 1119, ആറ്റിങ്ങലില്‍ 1118 കേന്ദ്രങ്ങള്‍ വീതമുള്ളപ്പോള്‍ തലസ്ഥാന നഗരം ഉള്‍പ്പെടുന്ന തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ 1060 പോളിംഗ് കേന്ദ്രങ്ങളാണുള്ളത്.

അസംബ്ലി മണ്ഡലങ്ങളില്‍ ഇടുക്കി ലോക്‌സഭാ മണ്ഡലത്തില്‍പ്പെട്ട പീരുമേട്ടിലാണ് ഏറ്റവുമധികം പോളിംഗ് സ്റ്റേഷനുകള്‍ -196 എണ്ണം. പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ താനൂര്‍ അസംബ്ലി മണ്ഡലത്തിലാണ് പോളിംഗ് ബൂത്തുകള്‍ ഏറ്റവും കുറവ് -119.

മറ്റ് ലോകസഭാ മണ്ഡലങ്ങളും പോളിംഗ് ബൂത്തുകളുടെ എണ്ണവും ഇനിപ്പറയുന്നു - കാസര്‍ഗോഡ് 1093, കണ്ണൂര്‍ 1002, വടകര 1044, വയനാട് 1073, കോഴിക്കോട് 1003, മലപ്പുറം 1006, പാലക്കാട് 1026, ആലത്തൂര്‍ 1036, തൃശൂര്‍ 1093, ചാലക്കുടി 1070, എറണാകുളം 1018, കോട്ടയം 1088.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :