ലോക്‍സഭ തെരഞ്ഞെടുപ്പ്: ആം‌ആദ്മി പ്രചാരണം തുടങ്ങി

ചണ്ഡിഖഢ്| WEBDUNIA|
PRO
PRO
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആംആദ്മി പാര്‍ട്ടിയുടെ പ്രചാരണ പരിപാടികള്‍ തുടങ്ങി. ഹരിയാന മുഖ്യമന്ത്രി ഭൂപേന്ദര്‍സിംഗ് ഹൂഡയുടെ മകന്‍ ദീപേന്ദ്രസിംഗ് ഹൂഡയുടെ മണ്ഡലമായ റോത്തക്കിലാണ് ആം ആദ്മിയുടെ റാലി. റാലി അരവിന്ദ് കെജ്‌രിവാള്‍ ഉദ്ഘാടനം ചെയ്തു.

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടം കാഴ്ചവെച്ച് രാഷ്ട്രീയത്തില്‍ അരങ്ങേറ്റം കുറിച്ച ആം ആദ്മി പാര്‍ട്ടി ദേശീയ തലത്തില്‍ അടിത്തറ വികസിപ്പിച്ച് പാര്‍ലമെന്റില്‍ കരുത്തു തെളിയിക്കാനൊരുങ്ങുകയാണ്.

ഡല്‍ഹിക്കു പുറമെ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ പറ്റിയ ഏറ്റവും നല്ല ഇടമായി എഎപി കാണുന്ന സംസ്ഥാനമാണ് ഹരിയാന. ഇതിന്റെ ഭാഗമായി വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗുഡ്ഗാവ് മണ്ഡലത്തില്‍ എഎപി നേതാവ് യോഗേന്ദ്ര യാദവ് ജനവിധി തേടും. ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തു നിന്നും രാജിവെച്ചതിന് ശേഷമുള്ള കെജ്‌രിവാളിന്റെ ആദ്യ പൊതുപരിപാടിയാണിത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :