രാഹുല്‍ ഗാന്ധി തീരുമാനമെടുത്തു; ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നിന്നും അഞ്ച് വനിതാസ്ഥാനാര്‍ഥികള്‍?

ഡല്‍ഹി| WEBDUNIA|
PRO
വനിതകള്‍ക്ക് പാര്‍ട്ടിയിലും സര്‍ക്കാരിലും 50 ശതമാനം സീറ്റുകള്‍ മാറ്റിവെയ്ക്കണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി എഐസിസി സമ്മേളനത്തില്‍ നല്‍കിയ വാഗ്ദാനം യാഥാര്‍ഥ്യമാകുന്നതായി സൂചന.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് വനിതാസ്ഥാനാര്‍ത്ഥികളെ പരിഗണിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മത്സരിപ്പിക്കാന്‍ കഴിയുന്നവരുടെ പട്ടിക നല്‍കാന്‍ കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം മഹിളാകോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടുവത്രെ.

കേരളത്തിലെ 5 സീറ്റുകളിലേക്ക് മത്സരിപ്പിക്കാന്‍ കഴിയുന്ന വനിതകളുടെ പട്ടിക നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. 5 സീറ്റുകളുടെ സാധ്യതാ പട്ടിക ചോദിച്ചിട്ടുണ്ട്. മത്സരാര്‍ത്ഥികളുടെ സിവിയും ആവശ്യപ്പെട്ടിരിക്കുകയാണ്.

ഷാനിമോള്‍ ഉസ്മാന്‍, ബിന്ദുകൃഷ്ണ, ലാലി വിന്‍സന്റ്, ലതിക സുഭാഷ് പത്മജ വേണുഗോപാല്‍ എന്നിവരാണ് സാധ്യതാ പട്ടികയില്‍ ഉള്ളതെന്നും സൂചനയുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :