റേഷന്‍ വിഹിതം: മന്ത്രിമാര്‍ക്ക് രണ്ടുപക്ഷം

ഡല്‍ഹി: | WEBDUNIA|
PRO
PRO
റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട കേന്ദ്ര വിഹിതത്തിന്റെ കാര്യം പറയുമ്പോള്‍ കേന്ദ്രമന്ത്രിക്കും സംസ്‌ഥാനമന്ത്രിക്കും രണ്ടു പക്ഷം. ഡല്‍ഹിയില്‍ ഇരുവരും റേഷന്‍കാര്യത്തില്‍ പ്രതികരിച്ചത്‌ വ്യത്യസ്‌ത രീതിയില്‍.

അധികമായി കേരളത്തിന്‌ അനുവദിച്ച റേഷന്‍ വിഹിതത്തില്‍ കേന്ദ്രം കുറവ്‌ വരുത്തി എന്നായിരുന്നു സംസ്‌ഥാന ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് ന്യൂഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്‌തമാക്കിയത്‌. അതേസമയം റേഷന്‍ സംവിധാനത്തില്‍ പ്രതിസന്ധി ഇല്ലെന്നും ഇത്തരം ആരോപണങ്ങള്‍ അടിസ്‌ഥാന രഹിതമാണെന്നും അനൂപ്‌ പറഞ്ഞു.

അരി കുറച്ചിട്ടില്ലെന്നും അധികമായി അനുവദിച്ച അരി കേരളം എടുക്കുന്നില്ലെന്നും നേരത്തേ കേന്ദ്ര സഹമന്ത്രി കെ വി തോമസ്‌ വ്യക്‌തമാക്കിയിരുന്നു. ഇതിനെ പാടെ തള്ളിയാണ്‌ അനൂപ്‌ ജേക്കബ്‌ പത്രസമ്മേളനത്തില്‍ കാര്യങ്ങള്‍ പറഞ്ഞത്‌. നേരത്തേ ഇരുവരും ഡല്‍ഹിയില്‍ കൂടിക്കാഴ്‌ച നടത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :