റിസര്‍വേഷന്‍ ടിക്കറ്റ് റീഫണ്ട് സമയം 48 മണിക്കൂറാക്കി

കോഴിക്കോട്| WEBDUNIA|
PRO
റിസര്‍വേഷന്‍ ടിക്കറ്റിനുള്ള റീഫണ്ട് സമയം 24 മണിക്കൂറില്‍ നിന്ന് 48 മണിക്കൂറാക്കി. പരിഷ്കാരം ജൂലൈ ഒന്ന് മുതല്‍ നിലവില്‍ വരും.

റിസര്‍വേഷന്‍ ടിക്കറ്റ് റദ്ദാക്കുമ്പോള്‍ സെക്കന്റ് ക്ലാസിന് 30 രൂപയും സ്ലീപ്പറിന് 60 രൂപയും എസി ചെയര്‍കാറിന് 90 രൂപയും എസി ഫസ്റ്റ്ക്ലാസിന് 120 രൂപയും കുറച്ചാണ് ബാക്കി തുക നല്‍കുക. ട്രെയില്‍ പുറപ്പെട്ട് രണ്ട് മണിക്കൂര്‍ കഴിഞ്ഞാല്‍ റീഫണ്ട് തുക തിരികെ നല്‍കില്ല.

ഇന്ത്യന്‍ റെയില്‍‌വെ ടിക്കറ്റ് റീഫണ്ട് നിയമങ്ങളില്‍ സമഗ്രമായ മാറ്റമാണ് വരുത്തിയിരിക്കുന്നത്. റിസര്‍വേഷന്‍ ടിക്കറ്റുകളില്‍ 45 ശതമാനത്തോളം ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്ന സാഹചര്യത്തില്‍ അതിന് അനുസൃതമായ രീതിയിലാണ് നിയമത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :