രോഹിത് വെമുലയുടെ ആത്മഹത്യ: ഹൈദരാബാദ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി സമരം ശക്തമാകുന്നു

രോഹിത് വെമുലയുടെ ആത്മഹത്യയെത്തുടര്‍ന്ന് ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിവരുന്ന സമരം വീണ്ടും ശക്തിയാര്‍ജ്ജിക്കുന്നു. വൈസ് ചാന്‍സലര്‍ അപ്പാ റാവുവിന്റെ രാജി ആവശ്യപ്പെട്ട് ‘ചലോ എച്ച്‌സിയു ‘ എന്ന പേരില്‍ വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍

ഹൈദരാബാദ്,  രോഹിത് വെമുല, അപ്പാ റാവു, ഹൈദരാബാദ് സര്‍വ്വകലാശാല Hydrabad, Rohith Vemula, Appa Rao, Hydrabad University
ഹൈദരാബാദ്| rahul balan| Last Modified ബുധന്‍, 6 ഏപ്രില്‍ 2016 (18:00 IST)
രോഹിത് വെമുലയുടെ ആത്മഹത്യയെത്തുടര്‍ന്ന് ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിവരുന്ന സമരം വീണ്ടും ശക്തിയാര്‍ജ്ജിക്കുന്നു. വൈസ് ചാന്‍സലര്‍ അപ്പാ റാവുവിന്റെ രാജി ആവശ്യപ്പെട്ട് ‘ചലോ എച്ച്‌സിയു ‘ എന്ന പേരില്‍ വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ ഇന്ന് നടത്തിയ പ്രകടനം അക്രമാസക്തമായി. പ്രകടനമായി എത്തിയ സമരക്കാരെ പ്രധാന ഗേറ്റില്‍ പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.

പൊലീസ് ഒരുക്കിയ സുരക്ഷാ വലയം ഭേദിച്ച് വിദ്യാര്‍ത്ഥികള്‍ അപ്പാ റാവുവിന്റെ ഓഫീസിനു നേരെ നീങ്ങിയതോടെ സമരക്കാരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സമരത്തെ തുടര്‍ന്ന് കാമ്പസില്‍ വന്‍ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
അതേസമയം, വിസിയുടെ കോപ്പിയടികൂടി വിവരങ്ങള്‍ പുറത്തുവന്നതോടെ സമരം കൂടുതല്‍ ശക്തമായി. വിസിക്കെതിരെ കടുത്ത വിമര്‍ശമാണ് ഉയരുന്നത്. മൂന്ന് ഗവേഷക ലേഖനങ്ങള്‍ കോപ്പിയടിച്ചതായി അപ്പാറാവു സമ്മതിച്ചു. ഇതോടെ വിസിയുടെ അക്കാദമിക് യോഗ്യതയേക്കുറിച്ചും സംശയങ്ങള്‍ ഉയരുകയാണ്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :