ലഖ്നൗ|
AISWARYA|
Last Modified ബുധന്‍, 2 ഓഗസ്റ്റ് 2017 (15:14 IST)
രാജ്യത്തെ പശുകള്‍ക്കായി പ്രത്യേക മന്ത്രാലയം തുടങ്ങുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചു വരികയാണെന്ന് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ. ഇത് സംബന്ധിച്ച നടപടികള്‍ എത്രയും വേഗമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തരപ്രദേശില്‍ ത്രിദിന പര്യടനം നടത്തുന്നതിനിടയിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞ്.
യോഗി ആദ്യത്യനാഥാണ് ഈ ആശയം മുന്നോട്ട്വെച്ചതെന്നും ഈ കാര്യം അദ്ദേഹം പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തിരുന്നുവെന്നും അമിത് ഷാ പറഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഒരു ദിവസം തുടങ്ങുന്നത് പശുക്കളെ പരിപാലിച്ച് കൊണ്ടാണെന്നും അവിടെ സര്‍ക്കാര്‍ തലത്തില്‍ ‘സേവ് കൌ’ എന്ന ക്യാമ്പയിന് നടക്കുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു.
പശുകള്‍ക്കായി ഇത്തരം മന്ത്രാലയം തുടങ്ങുന്നതിന് വിവിധ കോണുകളില്‍ നിന്ന് ആവശ്യങ്ങള്‍ ഉയരുന്നുണ്ടെന്നും അതുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ പശുമന്ത്രാലയം എന്ന ആശയത്തെ പറ്റി ചിന്തിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. കേന്ദ്ര സര്‍ക്കാരില്‍ മൃഗസംരക്ഷണ വകുപ്പിന് കീഴിലാണ് പശുപരിപാലനവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും വരുന്നത്.