തിരുവനന്തപുരം|
jibin|
Last Updated:
ചൊവ്വ, 1 ഓഗസ്റ്റ് 2017 (18:15 IST)
കൊച്ചിക്ക് പുറമേ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയവും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നു. കൊല്‍ക്കത്തയില്‍ ഇന്ന് ചേർന്ന
ബിസിസിഐ യോഗമാണ് കാര്യവട്ടത്തിന് രാജ്യാന്തര ട്വന്‍റി-20 അനുവദിച്ചത്.
ഇന്ത്യ–
ശ്രീലങ്ക ട്വന്റി20 മൽസരത്തിനാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാവുക. ഡിസംബർ 20നാണ് മൽസരം.
ഇതാദ്യമായാണ് കേരളത്തില്‍ ഒരു ട്വന്റി- 20 മത്സരം നടക്കുന്നത്. ഈ സീസണിൽ ഇന്ത്യ ഓസ്ട്രേലിയ, ന്യൂസിലാന്റ്, ശ്രീലങ്ക എന്നിവരുമായി ഇന്ത്യയിൽ പരമ്പര കളിക്കുന്നുണ്ട്.
ഗ്രീൻഫീൽഡിലും അസമിലെ ബരസ്പാറ സ്റ്റേഡിയത്തിലും ടെസ്റ്റ് മത്സരം നടത്താനുള്ള സാങ്കേതിക അനുമതി ബിസിസിഐ സംഘം നേരത്തേ നൽകിയിരുന്നു. 240 കോടി ചെലവിട്ട് നിർമിച്ച ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ 50,000 പേർക്ക് കളി കാണാനാവും.
ദേശീയ ഗെയിംസിനു ശേഷം പിന്നീട് മത്സരങ്ങളൊന്നും നടന്നിരുന്നില്ല. പിന്നീട് സ്‌റ്റേഡിയം കേരള ക്രിക്കറ്റ് അസോസിയേഷൻ ഏറ്റെടുത്തു. തുടർന്ന് ബിസിസിഐയുടെ സാങ്കേതിക സമിതി പരിശോധന നടത്തി മത്സരങ്ങൾക്ക് അനുമതി നൽകുകയായിരുന്നു.