സ്ത്രീകളെ സംബന്ധിച്ചിടത്തോളം ട്രെയിന്‍ യാത്രകള്‍ പേടിസ്വപ്നമായി മാറിക്കഴിഞ്ഞു. മാനത്തിനോ ജീവനോ വില നല്‍കാതെ ഒരു ട്രെയിന്‍ യാത്ര അസാധ്യമാണെന്നാണ് സമീപകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. ഇപ്പോളിതാ രാജധാനി എക്സ്പ്രസിലെ ഒരു ടോയ്ലറ്റ് ദൃശ്യം അശ്ലീല സൈറ്റുകളിലെ ഹിറ്റ് ആയി മാറുന്നു!
രാജധാനി എക്സ്പ്രസില്‍ സ്ഥാപിച്ച ഒളിക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണെന്ന പ്രസ്താവനയോടെയാണ് മെയ് 24 മുതല്‍ ടോയ്ലറ്റ് ദൃശ്യം നെറ്റില്‍ പ്രചരിക്കുന്നത്. എന്നാല്‍, ഏത് രാജധാനിയില്‍ നിന്ന് ആണ് ദൃശ്യം പകര്‍ത്തിയിരിക്കുന്നത് എന്ന് വ്യക്തമല്ല. കേരളത്തിലേക്കുള്ള രാജധാനിയില്‍ നിന്നാണ് ഈ ദൃശ്യം പകര്‍ത്തിയതെന്ന സംശയവും വ്യാപകമായി ഉയരുന്നുണ്ട്.
കഴിഞ്ഞ മാസം തിരുവനന്തപുരം - നിസാമുദ്ദീന്‍ രാജധാനിയില്‍ ഒരു യുവതിയെ പാണ്ട്രികാര് ജീവനക്കാരന് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന വാര്‍ത്ത വന്നതിനു പിന്നാലെയാണ് സ്ത്രീകള്‍ക്ക് ട്രെയിന്‍ യാത്രയില്‍ സുരക്ഷ ഉറപ്പാക്കാന്‍ കഴിയില്ല എന്ന് അടിവരയിടുന്ന ഒളിക്യാമറ ദൃശ്യങ്ങളും പുറത്ത് വന്നിരിക്കുന്നത്.