AISWARYA|
Last Modified വെള്ളി, 30 ജൂണ്‍ 2017 (09:05 IST)
ജന്മനാ രണ്ടു കൈകളും ഇല്ലയിരുന്നു അതിന് പുറമേ കാലിന് അംഗവൈകല്യവും. പക്ഷേ തന്റെ ഈ വിധിക്ക് കീഴടങ്ങാന്‍ ഇസ്മയില്‍ തയ്യാറായിരുന്നില്ല. ആറാം വയസില്‍ നീന്തല്‍ മത്സത്തില്‍ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയപ്പോള്‍ തന്റെ വൈകല്ല്യം ഒരു പ്രശനമായി തോന്നിയില്ല.
ബോസ്നിയയിലെ സൈനിക സ്വദേശിയായ ഇസ്മയില്‍ സുള്‍ഫി എന്ന ആറു വയസുകാരനാണ് കുഞ്ഞ് പ്രായത്തില്‍ ഇത്രയും വലിയ നേട്ടം കൊണ്ട് തന്റെ വൈകല്ല്യത്തെ തോല്‍പ്പിച്ചത്. വെള്ളത്തോട് പേടിയുണ്ടായിരുന്ന മകനെ നീന്തല്‍ ക്ലാസില്‍ ചേര്‍ക്കാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചതോടെ ഇസ്മയിലിന്റെ ജീവിതം മാറിമറയുകയായിരുന്നു.