യോഗി ആദിത്യനാഥിനെ വിചാരണ ചെയ്യാന്‍ യുപി സര്‍ക്കാരിന്‍റെ അനുമതിയില്ല

Yogi Adithyanath, UP, Uthar Pradesh, BJP, Narendra Modi, യോഗി ആദിത്യനാഥ്, ഉത്തര്‍പ്രദേശ്, യുപി, ബി ജെ പി, നരേന്ദ്രമോദി
ലക്നൗ| BIJU| Last Modified വ്യാഴം, 11 മെയ് 2017 (20:16 IST)
വര്‍ഗീയകലാപവുമായി ബന്ധപ്പെട്ട കേസില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിചാരണ ചെയ്യാന്‍ യുപി സര്‍ക്കാരിന്‍റെ അനുമതിയില്ല. ഇക്കാര്യം ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറി അലഹബാദ് ഹൈക്കോടതിയെ അറിയിച്ചു.

ഗോരഖ്പുര്‍ ജില്ലയില്‍ 2007ല്‍ വര്‍ഗീയ കലാപങ്ങള്‍ നടക്കുന്നതിനിടെ ആദിത്യനാഥ് നടത്തിയെന്ന് പറയപ്പെടുന്ന വിദ്വേഷ പ്രസംഗത്തിന്റെ സിഡി ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ തിരിമറി ന‍ടന്നതായി കണ്ടെത്തിയെന്നും അതിനെ തുടര്‍ന്ന് ആദിത്യനാഥിനെ വിചാരണ ചെയ്യുന്നതിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചെന്നുമാണ് ചീഫ് സെക്രട്ടറി നല്‍കിയ വിശദീകരണം. മേയ് മാസം ആദ്യം അനുമതി നിഷേധിച്ചെന്നാണ് ചീഫ് സെക്രട്ടറി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ആദിത്യനാഥ് ഉള്‍പ്പെടെ അഞ്ചുപേരെ വിചാരണ ചെയ്യാന്‍ വൈകുന്നതില്‍ വിശദീകരണം തേടി ഹൈക്കോടതി ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തുകയായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ആദിത്യനാഥിനെ 2007 ജനുവരിയില്‍ അറസ്റ്റുചെയ്ത് റിമാന്‍ഡില്‍ വച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :