യുഎസ് നയതന്ത്രജ്ഞന്‍ രാജ്യം വിട്ടു

ന്യൂഡല്‍ഹി| WEBDUNIA|
PRO
ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡെയെ മടക്കിയയച്ച യുഎസ് നടപടിക്കെതിരെ ഇന്ത്യ പുറത്താക്കിയ യുഎസ് നയതന്ത്രജ്ഞന്‍ രാജ്യം വിട്ടു.

ദേവയാനിയുടെ തസ്തികയ്ക്ക് തുല്യസ്ഥാനത്തുള്ള ഉദ്യോഗസ്ഥനാണ് വെയ്ന്‍മെ. ഇദ്ദേഹത്തെ 48 മണിക്കൂറിനുള്ളില്‍ മടക്കിയയയ്ക്കാനാണ് യു.എസ്. എംബസിക്ക് ഇന്ത്യ വെള്ളിയാഴ്ച നിര്‍ദ്ദേശം നല്‍കിയത്.അതിനെ തുടര്‍ന്നാണ് നടപടി.

അതേസമയം യു.എസില്‍നിന്ന് വെള്ളിയാഴ്ചരാത്രി ഇന്ത്യയിലെത്തിയ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡെ ശനിയാഴ്ച വിദേശകാര്യ മന്ത്രാലയത്തിലെത്തി. ഉന്നതഉദ്യോഗസ്ഥരോട് അവര്‍ സംഭവങ്ങളെക്കുറിച്ച് വിശദീകരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :