ദേവയാനിയ്ക്കെതിരെ ചുമത്തിയത് 15 വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍

ന്യൂയോര്‍ക്ക്| WEBDUNIA|
PTI
PTI
ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡെയ്ക്കെതിരേ അമേരിക്കയില്‍ ചുമത്തിയിരിക്കുന്നത് ഗുരുതരകുറ്റങ്ങള്‍. പരമാവധി 15 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് അവര്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത് എന്നാണ് വിവരം.

നിയമ ലംഘനം നടത്തുക, വ്യാജ രേഖകള്‍ ചമയ്ക്കുക എന്നിവയിലൂടെ അമേരിക്കന്‍ ഭരണകൂടത്തെ വഞ്ചിച്ചു എന്നാണ് ദേവയാനിക്കെതിരെയുള്ള ആരോപണം. രാജ്യത്തെ ഗുരുതരമായ കുറ്റമാണിത്.

അതേസമയം ദേവയാനി ഖോബ്രഗഡെയുടെ പേരിലുള്ള കേസ് പിന്‍വലിക്കാനാവില്ലെന്ന് വ്യക്തമാക്കിയതോടെ ഇന്ത്യ-അമേരിക്ക ബന്ധം വഷളാവുകയാണ്. വിവസ്ത്രയായി പരിശോധിച്ചതിനും പൊതുവഴിയില്‍നിന്നും കൈവിലങ്ങ് അണിയിച്ച് കൊണ്ടുപോയതിനും മാപ്പ് പറയാന്‍ തയ്യാറാല്ലെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും യുഎസ് സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് വക്താവ് ആണ് അറിയിച്ചത്.

എല്ലാവര്‍ഷവും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് തങ്ങളുടെ ജീവനക്കാരെ നിയമിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കുറിപ്പായി നല്‍കാറുണ്ട്. ദേവയാനിക്കെതിരെയുള്ള കേസ് തികച്ചും നിയമപരമാണെന്നും അതിനാല്‍ കേസ് പിൻവലിക്കാന്‍ കഴിയില്ലെന്നുമാണ് യുഎസ് തീരുമാനമെന്നും അവര്‍ പറഞ്ഞു.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനെ ജോണ്‍ കെറി ഫോണ്‍ചെയ്യുമെന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്നും വക്താവ് മരൈ ഹാഫ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :