യുആര്‍ അനന്തമൂര്‍ത്തിക്ക് രാജ്യം വിടാന്‍ മോഡി അനുകൂലികളുടെ പണ സമാഹരണം

അഹമ്മദാബാദ്| WEBDUNIA| Last Modified ശനി, 21 സെപ്‌റ്റംബര്‍ 2013 (09:33 IST)
PRO
നരേന്ദ്ര മോഡി ഇന്ത്യന്‍ പ്രധാനമന്ത്രിയായാല്‍ രാജ്യം വിടുമെന്ന് പ്രഖ്യാപിച്ച കന്നഡ എഴുത്തുകാരന്‍ യുആര്‍ അനന്തമൂര്‍ത്തിക്ക് രാജ്യം വിട്ടു പോകാന്‍ പണം സ്വരൂപിക്കുന്നു.

ഇതിനായി മോഡി അനുകൂലികള്‍ തയ്യാറെടുപ്പുകള്‍ തുടങ്ങി. സോഷ്യല്‍ മീഡിയകള്‍ വഴി പണ സമാഹരണം നടത്താനാണ് മോഡി അനുകൂലികള്‍ ശ്രമം നടത്തുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പ്രധാനമന്ത്രിയായാല്‍ രാജ്യം വിടുമെന്ന് അനന്തമൂര്‍ത്തി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് മോഡി അനുകൂലികള്‍ ഈ പണ സമാഹരണം വഴി നിറവേറ്റുന്നത്.

അടുത്തിടെ യുആര്‍ അനന്തമൂര്‍ത്തി കര്‍ണാടകയിലെ പൂനം പാണ്ഡെയാണെന്ന് ബിജെപി വിമര്‍ശിച്ചിരുന്നു. അനന്തമൂര്‍ത്തി കര്‍ണാടകയിലെ പൂനം പാണ്ഡെയാണെന്ന് പാര്‍ട്ടി സംസ്ഥാന വക്താവ് ആയനൂര്‍ മഞ്ജുനാഥാണ് അഭിപ്രായപ്പെട്ടത്.

അനന്തമൂര്‍ത്തിയുടെ പ്രസ്താവന അനാവശ്യവുമാണെന്ന് മോഡി അനുകൂലികള്‍ പറയുന്നു. പ്രശസ്തിക്കു വേണ്ടിയാണ് അനന്തമൂര്‍ത്തി ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നതെന്ന് മഞ്ജുനാഥ് പറഞ്ഞു. ഇന്ത്യന്‍ ടീം ലോകകപ്പ് നേടിയാല്‍ നഗ്നയോട്ടം നടത്താമെന്ന് പ്രഖ്യാപിച്ച പൂനം പാണ്ഡെയെ പോലെയാണ് അനന്തമൂര്‍ത്തിയെന്നും മഞ്ജുനാഥ് പറഞ്ഞു.

പൂനം പാണ്ഡെയുടെതു പോലുള്ള ചിന്താഗതിയാണ് അനന്തമൂര്‍ത്തിയെയും ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്താന്‍ പ്രേരിപ്പിക്കുന്നതെന്നും മഞ്ജുനാഥ് കുറ്റപ്പെടുത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :