യാത്ര ചെയ്യാന്‍ ഹെലികോപ്റ്റര്‍, കഴിക്കാന്‍ രാജകീയ ഭക്ഷണം, താമസിക്കാന്‍ കൊട്ടാരം; ബീബറുടെ ആവശ്യങ്ങള്‍ ഞെട്ടിക്കുന്നത്

നിബന്ധനകള്‍ മുന്നോട്ട് വെച്ച് പോപ്പ് രാജകുമാരന്

AISWARYA| Last Modified ബുധന്‍, 10 മെയ് 2017 (16:12 IST)
ഇന്ത്യയില്‍ സംഗീത പരിപാടി അവതരിപ്പിക്കുന്നതിന് മുന്‍പ് നിബന്ധനകള്‍ മുന്നോട്ട് വെച്ച്
പോപ്പ് രാജകുമാരന്‍. പോപ് സംഗീത ലോകത്ത് തരംഗമായി മാറിയ മാജിക് കിഡ് എന്ന ഓമനപ്പേരിലറിയപ്പെടുന്ന സംഗീതം അവതരപ്പിക്കാനായി ഇന്ത്യയിൽ എത്തിയിരുന്നു. മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തിൽ പുലർച്ചെ രണ്ടിനാണ് താരം എത്തിയത്.

ഇന്ന് വൈകുന്നേരം 4.30ന് നവി മുംബൈയിലെ ഡിവൈ പാട്ടീൽ ക്രിക്കറ്റ് മൈതാനത്ത് ജസ്റ്റിൻ ബീബറുടെ സംഗീത വിരുന്ന് നടത്താന്‍ തീരുമാനിച്ചിന്നു. എന്നാല്‍ സംഗീത നിരൂപകനും പത്രപ്രവര്‍ത്തകനുമായ അരുണ്‍ എസ് രവി പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച് അഞ്ച് ദിവസം നീളുന്ന ഇന്ത്യാ സന്ദര്‍ശനത്തിന് കേട്ടാൽ ഞെട്ടുന്ന നിബന്ധനങ്ങളാണ് ബീബര്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ഈ നിബന്ധനകളുടെ പട്ടിക നവമാധ്യമങ്ങളിലൂടെ വൈറലാകുന്നു.

തന്റെ അനുയായികളുടെ യാത്രയ്ക്ക് 10 അത്യാഡംബര സെഡാനുകളും രണ്ട് വോള്‍വോ ബസുകള്‍, കുടാതെ യാത്രയ്ക്കായി റോള്‍സ് റോയ്‌സ്. പരിപാടി കഴിഞ്ഞുള്ള വിശ്രമവേളകളില്‍ ഉല്ലസിക്കാന്‍
പിങ് പോങ് ടേബിള്‍, ഹോവര്‍ ബോര്‍ഡ്. ഹോട്ടല്‍ മുറിയില്‍ ആഡംബര സോഫകള്‍, അലക്കു മെഷിൻ, ഫ്രിഡ്ജ്, മസ്സാജ് ടേബിള്‍. ഇന്ത്യമുഴുവന്‍ സഞ്ചരിക്കാന്‍ ആഡംബര വിമാനം.

പരിപാടി നടക്കുന്ന സ്റ്റേജിലേക്ക് പറക്കാന്‍ പ്രത്യേക ഹെലികോപ്റ്റര്‍, പരിപാടി അവതരിപ്പിക്കുമ്പോഴും കിടപ്പ് മുറിയിലും 24 വെള്ളക്കുപ്പികള്‍, 24 ആല്‍ക്കലൈന്‍ വെള്ളക്കുപ്പികള്‍, എനര്‍ജി ഡ്രിങ്കുകൾ, പ്രൊട്ടീന്‍ ഡ്രിങ്കുകള്‍. ആഡംബര ഹോട്ടലിന്റെ മൂന്ന് നിലകള്‍ പൂര്‍ണമായി വിട്ടുനല്‍കണം.

വേദിക്ക് പുറകില്‍ 30 വിശ്രമ മുറികള്‍ ഒരുക്കണം വെള്ളികൊണ്ടുള്ള പാത്രങ്ങള്‍, പൂക്കള്‍, സുഗന്ധമുള്ള മെഴുകുതിരികള്‍, കരിക്കിന്‍ വെള്ളം, ബദാം പാല്‍, തേന്‍ പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ മുറിയില്‍ ഒരുക്കിയിരിക്കണം. കൂടാതെ വെളുത്ത നിറമുള്ള കിടക്ക, വിരിപ്പ്, പുതപ്പ്, കര്‍ട്ടണ്‍ എന്നിവ മാത്രമേ ഒരുക്കാന്‍ പാടുകയുള്ളൂ. ഇത്തരത്തില്‍ കുറെ നിബന്ധനകളാണ് ബീബര്‍ മുന്നോട്ട് വച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :