ആ വാര്‍ത്ത ശരിയാണ്, കോഹ്‌ലി കാഴ്‌ചക്കാരന്‍ തന്നെ; ടീമില്‍ ധോണിയുടെ മേധാവിത്വം - അഞ്ചുതാരങ്ങള്‍ കൂടി ടീമില്‍

കോഹ്‌ലി കാഴ്‌ചക്കാരന്‍; ധോണിയുടെ വാക്കിനാണ് സെലക്‍ടര്‍മാര്‍ വില നല്‍കുന്നത്

  Champions trophy , ICC , indian team  , Virat kohli , ms dhoni , Suresh raina , team india , BCCI , മഹേന്ദ്ര സിംഗ് ധോണി , വിരാട് കോഹ്‌ലി , ചാമ്പ്യന്‍സ് ട്രോഫി , സുരേഷ് റെയ്‌ന, ദിനേഷ് കാര്‍ത്തിക് , റിഷഭ് പന്ത്, കുല്‍ദീപ് യാദവ്, ഷാര്‍ദുല്‍ താക്കൂര്‍ , ഇന്ത്യന്‍ ക്രിക്കറ്റ് ടീം
മുംബൈ| jibin| Last Modified ബുധന്‍, 10 മെയ് 2017 (12:30 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയാണെങ്കിലും മഹേന്ദ്ര സിംഗ് ധോണിയാണ് മിക്ക കാര്യങ്ങളും തീരുമാനിക്കുന്നതെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഈ വാര്‍ത്തകളെ ഊട്ടിയുറപ്പിക്കുന്ന മറ്റൊരു
റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ അഞ്ച് താരങ്ങളെക്കൂടി പകരക്കാരായി ഉള്‍പ്പെടുത്തണമെന്ന ധോണിയുടെ നിര്‍ദേശം സെലക്ഷന്‍ കമ്മിറ്റി എതിര്‍പ്പില്ലാതെ അംഗീകരിച്ചതാണ് ടീമില്‍ ധോണിയുടെ മേധാവിത്വം വ്യക്തമാക്കിത്തരുന്ന അവസാന സംഭവം.

മുതിര്‍ന്ന താരം സുരേഷ് റെയ്‌ന, ദിനേഷ് കാര്‍ത്തിക്. യുവതാരങ്ങളായ റിഷഭ് പന്ത്, കുല്‍ദീപ് യാദവ്, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവരാണ് ധോണിയുടെ അഭ്യര്‍ത്ഥന പ്രകാരം ടീമില്‍ എത്തിയിരിക്കുന്നത്. പകരക്കാരെ വേണമെന്നത് ധോണിയുടെ ആവശ്യമായിരുന്നുവെന്നാണ് ഒരു ബിസിസിഐ വക്താവ് ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കിയിരിക്കുന്നത്.

ടീം അംഗങ്ങള്‍ തുടര്‍ച്ചയായി മത്സരങ്ങള്‍ കളിച്ചു വരുകയാണ്. ഐപിഎല്‍ മത്സരങ്ങളും അവസാനിക്കുന്നതോടെ താരങ്ങളെല്ലാം അവശരാകും. ഈ സാഹചര്യത്തില്‍ പകരക്കാരായി അഞ്ച് താരങ്ങളെ ഉള്‍പ്പെടുത്തുകയായിരുന്നു എന്നാണ്
ബിസിസിഐ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :