യദ്യൂരപ്പ വീണ്ടും ഇടയുന്നു; പക്ഷേ കോണ്‍ഗ്രസില്‍ ചേരില്ല
ബാംഗ്ലൂര്‍|
WEBDUNIA|
PRO
PRO
ബിജെപി നേതൃത്വത്തെ നാളുകളായി മുള്‍മുനയില്‍ നിര്‍ത്തുന്ന കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പ വീണ്ടും ഇടയുന്നു. പാര്‍ട്ടി വിടില്ലെന്ന് ഈയിടെ വ്യക്തമാക്കിയ യദ്യൂരപ്പ പക്ഷേ ബിജെപി ദേശീയ എക്സിക്യൂട്ടീവില്‍ പങ്കെടുക്കില്ല. 24, 25 തീയതികളില്‍ മുംബൈയില്‍ ആണ് ദേശീയ എക്സിക്യൂട്ടീവ് നടക്കുന്നത്.
പാര്‍ട്ടി സംസ്ഥാന ഘടകത്തിലെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ഇതില്‍ ആത്മപരിശോധന നടത്തേണ്ട കാര്യമില്ലെന്നും യദ്യൂരപ്പ പറഞ്ഞു. മുഖ്യമന്ത്രിയാകാനുള്ള യദ്യൂരപ്പയുടെ ആഗ്രഹം പാര്‍ട്ടി കേന്ദ്ര നേതൃത്വം തള്ളിയതാണ് അദ്ദേഹത്തെ ചൊടിപ്പിക്കുന്നത്.
അതേസമയം താന്‍ കോണ്‍ഗ്രസില്‍ ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും യദ്യൂരപ്പ വ്യക്തമാക്കി. ഭാവി പരിപാടികള്‍ ആലോചിക്കാന്‍ മെയ് 30-ന് ശേഷം താന്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി ചെല്ലുമെന്നും അദ്ദേഹം പറഞ്ഞു.