ന്യൂഡല്‍ഹി|
AISWARYA|
Last Modified ശനി, 5 ഓഗസ്റ്റ് 2017 (09:13 IST)
മദി സര്‍ക്കാറിന്റെ കന്നുകാലി കശാപ്പ് നിരോധന ഉത്തരവ് ചട്ടങ്ങള്‍ പാലിക്കാതെയാണെന്ന് വെളിപ്പെടുത്തല്‍. കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്
പാര്‍ലമെന്റിനെ അറിയിക്കാതെയാണ്.വിവരാവകാശ പ്രകാരം നല്‍കിയ അപേക്ഷയിലാണ് ഇക്കാര്യം വെളിപ്പെട്ടത്.
ആര്‍ടിഐ അപേക്ഷയില്‍ ലോക്‌സഭാ സെക്രട്ടേറിയേറ്റ് നല്‍കിയ മറുപടിയിലാണ് വിവരങ്ങളുള്ളത്. ഖണ്ഡം 38എ പീഡന നിരോധന നിയമമാണ് മാതൃനിയമം. ഭേദഗതി ചെയ്യുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിന്‍ മുന്നില്‍ 30 ദിവസം വെയ്ക്കണമെന്നായിരുന്നു ചട്ടം. ലോക്‌സഭയും രാജ്യസഭയും നിര്‍ദ്ദേശിക്കുന്ന മാറ്റങ്ങളും വരുത്തണം. അല്ലാത്ത പക്ഷം നിയമത്തിന് സാധ്യതയുണ്ടാകില്ല.
മൃഗപീഡന നിരോധന നിയമം 2017 മെയ് 27നാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖാപിച്ചത്. വനം പരസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് പ്രകാരം അറവ്മാടുകളുടെ വില്‍പന കുറ്റകരമാണ്. കാര്‍ഷിക ആവശ്യത്തിന് വേണ്ടി മാത്രമേ കന്നുകാലികളെ വില്‍ക്കാന്‍ സാധിക്കൂയെന്നും ഉത്തരവില്‍ ഉണ്ടായിരുന്നു.