മോഡി അദ്വാനിയുമായി ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡി എല്‍ കെ അദ്വാനിയുമായി ചര്‍ച്ച നടത്തി. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്തും ചര്‍ച്ചയിലുണ്ടായിരുന്നു. മോഡിയെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ അധ്യക്ഷനാക്കിയതില്‍ കടുത്ത പ്രതിഷേധത്തിലായിരുന്ന അദ്വാനിയെ അനുനയിപ്പിക്കാനാണ് ചര്‍ച്ച.

മോഡിയെ തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷനായതിനു ശേഷം ആദ്യമായാണ് മോഡിയും അദ്വാനിയും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. മോഹന്‍ ഭഗവതും അദ്വാനിയും തമ്മിലുള്ള കൂടിക്കാഴ്ച നേരത്തെ തന്നെ നിശ്ചയിച്ചതാണ്. മൊണ്ടേഗ് സിംഗ് അലുവാലിയയുമായി ചര്‍ച്ച നടത്താനാണ് മോഡി ഡല്‍ഹിയില്‍ എത്തിയത്.

ഗുജറാത്തിന്റെ വാര്‍ഷിക പദ്ധതി സംബന്ധിച്ച് പ്ലാനിംഗ് കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേഗ് സിംഗ് അലുവാലിയയുമായും ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗുമായും ചര്‍ച്ച നടത്തും. അതിനു ശേഷം മോഡി ജൂണ്‍ 23ന് അയോധ്യയിലേക്ക് പോകും.

മോഡിയെ തിരഞ്ഞെടുപ്പ്‌ പ്രചാരണ ചുമതല ഏല്‍പ്പിച്ചതിനെ തുടര്‍ന്ന്‌ പാര്‍ട്ടി പദവികള്‍ അഡ്വാനി രാജിവച്ചിരുന്നു. ആര്‍എസ്‌എസ്‌ മേധാവി മോഹന്‍ ഭഗവതുമായി ടെലിഫോണില്‍ സംസാരിച്ചതിന്റെയും ബിജെപി നേതാക്കള്‍ അനുനയനത്തിനു ശ്രമിച്ചതിന്റെയും ഫലമായിട്ടായിരുന്നു അദ്വാനി തീരുമാനം മാറ്റിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :