മോഡിയുടെ സ്റ്റാഫിന്റെ കോള്‍ വിവരം ആവശ്യപ്പെട്ടു

അഹമ്മദാബാദ്| WEBDUNIA| Last Modified ശനി, 19 സെപ്‌റ്റംബര്‍ 2009 (12:33 IST)
PRO
ഗുജറാത്തില്‍ 2002 ല്‍ നടന്ന കലാപത്തെ കുറിച്ച് അന്വേഷിക്കുന്ന നാനാവതി കമ്മീഷന്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ സ്റ്റാഫ് അംഗങ്ങള്‍ കലാപ കാലത്ത് നടത്തിയ ടെലഫോണ്‍ കോളുകളുടെ വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. ആയിരത്തിലധികം ജീവന്‍ പൊലിഞ്ഞ കലാപത്തില്‍ മരിച്ചവരില്‍ കൂടുതലും മുസ്ലീങ്ങളായിരുന്നു.

അക്കാലത്തെ വിശ്വഹിന്ദു പരിഷദ് നേതാവായിരുന്ന ജയ്ദീപ് പട്ടേലുമായും മറ്റ് മന്ത്രിമാരുമായും മോഡിയുടെ സ്റ്റാഫ് അംഗങ്ങള്‍ നടത്തിയ ടെലഫോണ്‍ സംഭാഷണങ്ങളുടെ വിവരമാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത് എന്ന് മനുഷ്യാവകാശ സംഘടനയായ ജനസംഘര്‍ഷ് മഞ്ചിന്റെ അഭിഭാഷകന്‍ മുകുള്‍ സിന്‍‌ഹ വെളിപ്പെടുത്തി. മോഡിക്കും മന്ത്രിമാര്‍ക്കും കലാപത്തില്‍ പങ്കുണ്ടെന്ന് മഞ്ച് പരാതി നല്‍കിയിട്ടുണ്ട്.

നരേന്ദ്ര മോഡിക്കും മന്ത്രിമാര്‍ക്കും കലാപത്തില്‍ പങ്കുണ്ടെന്നാണ് ജനസംഘര്‍ഷ മഞ്ച് ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ സംഘടനകളും കലാപത്തിനിരയായവരും ആരോപിക്കുന്നത്. എന്നാല്‍, കലാപത്തെ കുറിച്ച് അന്വേഷിക്കുന്ന നാനാവതി കമ്മീഷന്‍ ഇക്കാര്യത്തില്‍ മോഡിക്കോ മന്ത്രിമാര്‍ക്കോ എതിരെ സമന്‍സ് പുറപ്പെടുവിച്ചിട്ടില്ല എന്ന് സിന്‍‌ഹ ചൂണ്ടിക്കാട്ടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :