രാജ്‌കോട്ട്|
WEBDUNIA|
Last Modified ഞായര്‍, 26 ജൂലൈ 2009 (17:51 IST)
ഗോധ്ര സംഭവത്തിനു ശേഷം 2002 ല്‍ നടന്ന കലാപങ്ങളുമായി ബന്ധപ്പെടുത്തി നടത്തുന്ന അന്വേഷണത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ നാര്‍കോ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് മുന്‍ കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രി ശങ്കര്‍ സിംഗ് വഗേല.
സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ നാനാവതി കമ്മീഷനോടും സ്പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീമിനോടും (എസ്‌ഐടി) വ്യത്യസ്തമായാണ് പ്രതികരിക്കുന്നത്. 2002 ലെ കലാപം നിയന്ത്രിക്കാന്‍ പരാജയപ്പെട്ടു എന്ന് ആരോപിക്കുന്ന കേസില്‍ നരേന്ദ്രമോഡിയെയും മറ്റ് മന്ത്രിമാരെയും സര്‍ക്കാര്‍ ഓഫീസര്‍മാരെയും നാര്‍കോ പരിശോധനയ്ക്ക് വിധേരാക്കണം, വഗേല ആവശ്യപ്പെട്ടു.
നാനാവതി കമ്മീഷനെ ബിജെപി സര്‍ക്കാരാണ് നിയോഗിച്ചത്. എന്നാല്‍, എസ്‌ഐടിക്ക് അന്വേഷണ ചുമതല നല്‍കിയത് സുപ്രീം കോടതിയാണ്. മോഡി നാനാവതി കമ്മീഷനോട് സഹകരിക്കാന്‍ ഒരുക്കമാണെങ്കിലും എസ്‌ഐടി അന്വേഷണത്തെ അനുകൂലിക്കാത്തതിനു കാരണമിതാണെന്നും വഗേല ആരോപിച്ചു.
ഗുജറാത്തില്‍ 130 പേരുടെ മരണത്തിന് കാരണമായ വ്യാജമദ്യ ദുരന്തത്തിനു കാരണക്കാരായവര്‍ക്ക് വധ ശിക്ഷ നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. വധ ശിക്ഷ നടപ്പാക്കാന്‍ ആഭ്യന്തരമന്ത്രാലയം അനുവാദം നല്‍കിയാല്‍ ആദ്യം സംസ്ഥാന ആഭ്യന്തരമന്ത്രിക്കാണ് ശിക്ഷ നല്‍കേണ്ടത് എന്നും ആഭ്യന്തരമന്ത്രിയാണ് ദുരന്തത്തിന് കാരണമെന്നും വഗേല ആരോപിച്ചു.