വാരാണസി|
Last Modified ബുധന്‍, 7 മെയ് 2014 (13:18 IST)
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയുടെ റാലികള്‍ക്ക് വാരാണസിയില്‍ വിലക്ക്. നാളെ വാരാണസിയില്‍ നടത്താനിരുന്ന രണ്ട് റാലികള്‍ക്കാണ് ജില്ലാഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയത്. സംസ്ഥാനം ഭരിക്കുന്ന സമാജ്വാദി പാര്‍ട്ടിയുടെ ഇടപെടല്‍ മൂലമാണ് നരേന്ദ്ര മോഡിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ബിജെപി ആരോപിച്ചു.
സ്ഥാനാര്‍ഥിക്ക് സ്വന്തം മണ്ഡലത്തില്‍ റാലി നടത്താന്‍ കഴിയുന്നില്ല എന്ന സ്ഥിതിവിശേഷം ഒരുപക്ഷേ ഇത് ആദ്യമായിരിക്കുമെന്നും ബിജെപി വക്താവ് നിര്‍മലാ സീതാരാമന് പറഞ്ഞു. നാളെ വാരാണസിയില്‍ രണ്ട് റാലികള്‍ നടത്താനിരുന്ന നരേന്ദ്ര മോഡി ഗംഗാ ആരതി നടത്താനും പദ്ധതിയിട്ടിരുന്നു.